ജയിലർ ഉടൻ ഒടിടിയിലേക്ക്?; റിലീസ് ചെയ്യുന്നത് രണ്ട് പ്ലാറ്റ്ഫോമുകളിലൂടെ, തീയതി അറിയാം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ജയിലർ ഉടൻ ഒടിടിയിലേക്ക്?; റിലീസ് ചെയ്യുന്നത് രണ്ട് പ്ലാറ്റ്ഫോമുകളിലൂടെ, തീയതി അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2023, 10:15 pm IST
FacebookTwitterWhatsAppTelegram

പ്രേക്ഷക പിന്തുണയോടുകൂടി തിയേറ്ററുകളിൽ ഓടികൊണ്ടിരിക്കുന്ന രജനികാന്ത് ചിത്രം ജയിലർ ഒടിടി റിലീസിന് ഒരുങ്ങുന്നു. രണ്ട് ഒടിടി പ്ലാറ്റ് ഫോമിലൂടെയാണ് ചിത്രം ഇറങ്ങുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. നെറ്റ്ഫ്‌ളിക്‌സിലൂടെയും സണ്‍ നെസ്റ്റിലൂടെയായിരിക്കും സിനിമ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ എത്തുന്നത്. തെന്നിന്ത്യയിലൊന്നാകെ മികച്ച രീതിയിൽ പ്രദർശനം തുടരുമ്പോൾ തന്നെയാണ് ചിത്രം ഒടിടി റിലീസ് ഒരുങ്ങുന്നത് എന്നതും ശ്രദ്ധേയമാണ്.

സെപ്തംബർ 10 ന് ചിത്രം ഒടിടിയിൽ പ്രദർശിപ്പിക്കുന്നതെന്നാണ് പുറത്ത് വരുന്ന സൂചന. 100 കോടി രൂപയ്‌ക്കാണ് നെറ്റ്ഫ്ളിക്‌സ് ജയിലറിന്റെ ഡിജിറ്റല്‍ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. എന്നാൽ റിലീസ് തീയതി ഇതുവരെയും ഔദ്യോ​ഗികമായി പ്രഖ്യാപിച്ചിട്ടില്ല. നെറ്റ്ഫ്‌ളിക്‌സില്‍ സിനിമ റിലീസായി 14 ദിവസങ്ങള്‍ക്ക് ശേഷമായിരിക്കും സണ്‍നെസ്റ്റ് സിനിമ പുറത്തിറക്കുന്നത്. തിയേറ്ററില്‍ മികച്ച രീതിയില്‍ പ്രദര്‍ശനം തുടങ്ങുന്നതിനാല്‍ മൂന്നാഴ്ചകൂടി പിന്നിട്ട ശേഷമായിരിക്കും ഒടിടി റലീസ് ഉണ്ടാവുക എന്നാണ് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നെല്‍സണ്‍ സംവിധാനം ചെയ്ത ചിത്രം ഓ​ഗസ്റ്റ് 10 നാണ് തിയേറ്ററുകളിൽ എത്തിയത്. രണ്ടാഴ്ചത്തെ കണക്കുകള്‍ പ്രകാരം തിയേറ്ററുകളില്‍നിന്ന് 550 കോടിയാണ് ചിത്രം ഇതുവരെ നേടിയത്. ആദ്യ ആഴ്ചയില്‍ ഒരു സിനിമയ്‌ക്ക് ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷന്‍ എന്ന റെക്കോര്‍ഡും രജനിയുടെ ജയിലര്‍ ഇതിനോടകം സ്വന്തമാക്കിയിരുന്നു.

റിലീസ് ചെയ്ത ആദ്യ ദിനം തന്നെ 75 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. കേരളത്തിൽ ചിത്രം ആദ്യ ദിവസം 5.85 കോടിയാണ് കളക്ഷൻ നേടിയത്. തുടർന്നുള്ള ദിവസങ്ങളിലും സമാന രീതിയിൽ ചിത്രം കളക്ഷനുകൾ വാരി കൂട്ടിയിരുന്നു. രജനികാന്തിനൊപ്പം മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ കൂടി എത്തിയപ്പോൾ ജയിലർ തിയേറ്ററുകളിൽ ആവേശത്തിരയിളക്കി. മാത്യുവായി മോഹൻലാൽ എത്തിയപ്പോൾ വർമ എന്ന വില്ലനായാണ് വിനായകൻ ചിത്രത്തിൽ തിളങ്ങിയത്.

Tags: JailerSUBJailer OTT
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies