സ്മാർട്ട് അല്ല, സ്മാർട്ടസ്റ്റാണ്..! ദേശീയ സ്മാർട്ട് സിറ്റി പുരസ്‌കാരം കരസ്ഥമാക്കി പ്രമുഖ നഗരം; സമ്മാനം നൽകാൻ രാഷ്ട്രപതി എത്തും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്മാർട്ട് അല്ല, സ്മാർട്ടസ്റ്റാണ്..! ദേശീയ സ്മാർട്ട് സിറ്റി പുരസ്‌കാരം കരസ്ഥമാക്കി പ്രമുഖ നഗരം; സമ്മാനം നൽകാൻ രാഷ്‌ട്രപതി എത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2023, 11:14 am IST
Facebook
Twitter
WhatsAppTelegram

അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിച്ച് ജനങ്ങളുടെ ജീവിത സാഹചര്യം ഉയർത്തുന്ന മികച്ച നഗരമായി ഇൻഡോർ. കേന്ദ്ര ഭവന ധനകാര്യ മന്ത്രാലയത്തിന്റെ 2022-ലെ സ്മാർട്ട് സിറ്റീസ് മിഷൻ അവാർഡാണ് മദ്ധ്യപ്രദേശ് സ്വന്തമാക്കിയത്. മികച്ച നഗരമായി ഇൻഡോറിനെയും മികച്ച സംസ്ഥാനമായി മദ്ധ്യപ്രദേശിനെയും തിരഞ്ഞെടുത്തു. മികച്ച രണ്ടാമത്തെ നഗരമായി സൂറത്തിനെയും മൂന്നാമത്തെ നഗരമായി ആഗ്രയയെും തിരഞ്ഞെടുത്തു. മികച്ച സംസ്ഥാനങ്ങളുടെ പട്ടികയിൽ തമിഴ്‌നാട് രണ്ടാം സ്ഥാനവും രാജസ്ഥാൻ മൂന്നാം സ്ഥാനവും ഉത്തർപ്രദേശ് നാലാം സ്ഥാനവും കരസ്ഥമാക്കി. സെപ്റ്റംബർ 27-ന് രാഷ്‌ട്രപതി ദ്രൗപദി മുർമു സമ്മാനം നൽകും.

സുസ്ഥിര വികസനത്തിന് ഉതകുന്ന വിവിധ പദ്ധതികൾ എപ്രകാരം അവതരിപ്പിക്കുകയും എത്ര കാലത്താമസത്തിനുള്ളിൽ യാഥാർത്ഥ്യമാക്കിയെന്നത് പുരസ്‌കാരത്തിന്റെ മാനദണ്ഡമായിരുന്നു. കഴിഞ്ഞ ആറ് കൊല്ലമായി ഇൻഡോറാണ് രാജ്യത്തെ വൃത്തിയുള്ള നഗരം. 2022-ലെ സ്വച്ഛ് സർവേക്ഷൻ 2022-ൽ ഏറ്റവും വൃത്തിയുള്ള സംസ്ഥാനമായി മദ്ധ്യപ്രദേശ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മദ്ധ്യപ്രദേശിലെ ഏറ്റവും വലിയ നഗരമാണ് ഇൻഡോർ. 35 ലക്ഷം ജസംഖ്യയുള്ള നഗരത്തിൽ 1,900 ടൺ മാലിന്യമാണ് പ്രതിദിനം ഉണ്ടാകുന്നത്.

ഇതിൽ 1,200 ടൺ ഈർപ്പരഹിതമായ മാലിന്യവും 700 ടൺ ഈർപ്പമുള്ള മാലിന്യവുമാണ്. ഈ മാലിന്യങ്ങൾ ആറ് വിഭാഗങ്ങളിലായി വേർതിരിച്ച് മാലിന്യ പ്ലാന്റിൽ എത്തിച്ചാണ് സംസ്‌കരിക്കുന്നത്. ഇത്തരത്തിൽ ശേഖരിക്കുന്ന ഈർപ്പമുള്ള മാലിന്യത്താൽ പ്രവർത്തിക്കുന്ന ബയോ സിഎൻജി പ്ലാൻും ഇൻഡോറിലുണ്ട്. 17,000 മുതൽ 18,000 കിലോ ബയോ സിഎൻജിയും 10 ടൺ ജൈവവളവും ഉത്പാദിപ്പിക്കാൻ പ്ലാന്റിന് കഴിയും. ഇത്തരത്തിൽ ബയോ സിഎൻജി ഉപയോഗിച്ച് 150-ഓളം സിറ്റി ബസുകളാണ് സർവ്വീസ് നടത്തുന്നത്. മാലിന്യ സംസ്‌കരണത്തിലൂടെ കഴിഞ്ഞ സാമ്പത്തിക വർഷം 14.45 കോടി രൂപ വരുമാനമാണ് ഇൻഡോർ മുൻസിപ്പാലിറ്റി നേടിയത്. ഇതാണ് ഇൻഡോറിനെ മികച്ച വൃത്തിയുള്ള നഗരമായി കഴിഞ്ഞ വർഷം തിരഞ്ഞെടുക്കാൻ കാരണമായത്.

2015 ജൂണിലാണ് കേന്ദ്രസർക്കാർ സ്മാർട്ട് സിറ്റി മിഷൻ (എസ്സിഎം) പദ്ധതി ആരംഭിച്ചത്. നൂതന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി മികച്ച അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തിൽ ആരംഭിച്ച പദ്ധതിയാണിത്. എസ്സിഎമ്മിന് കീഴിലുള്ള മൊത്തം നിർദ്ദിഷ്ട പദ്ധതികളിൽ 1,10,635 കോടി രൂപയുടെ 6,041 പദ്ധതികൾ പൂർത്തീകരിച്ചു, ബാക്കിയുള്ള 60,095 കോടി രൂപയുടെ 1,894 പദ്ധതികൾ 2024 ജൂൺ 30-നകം പൂർത്തിയാക്കുമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Tags: indoreNational Smart City Award
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies