വിലപ്പെട്ട വിവരങ്ങൾ ചന്ദ്രയാനിൽ നിന്ന് ലഭിച്ചു; ലോകം ആദ്യമായി അറിയാൻ പോകുന്ന വസ്തുതകൾ; വൈകാതെ പുറത്തുവിടുമെന്ന് ഇസ്രോ ചെയർമാൻ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിലപ്പെട്ട വിവരങ്ങൾ ചന്ദ്രയാനിൽ നിന്ന് ലഭിച്ചു; ലോകം ആദ്യമായി അറിയാൻ പോകുന്ന വസ്തുതകൾ; വൈകാതെ പുറത്തുവിടുമെന്ന് ഇസ്രോ ചെയർമാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2023, 01:35 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ചന്ദ്രയാൻ-3 ദൗത്യത്തെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകളുമായി ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ്. ഏറെ പ്രാധാന്യമുള്ള, വിലപ്പെട്ട വിവരങ്ങൾ ചന്ദ്രയാനിൽ നിന്ന് ലഭിച്ചുവെന്നും വൈകാതെ പുറത്തുവിടുമെന്നും അദ്ദേഹം അറിയിച്ചു. തിരുവനന്തപുരത്ത് പൗർണ്ണമിക്കാവ് ശ്രീ ബാലത്രിപുര സുന്ദരീ ദേവീ ക്ഷേത്രത്തിൽ ദർശനം നടത്തിയതിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

“ചന്ദ്രയാൻ-3യുടെ എല്ലാ സംവിധാനങ്ങളും കൃത്യമായി പ്രവർത്തിച്ചിട്ടുണ്ട്. ഒരു ഭാഗത്തിനും തകരാർ സംഭവിക്കുകയോ പ്രവർത്തനക്ഷമത കുറയുകയോ ചെയ്തിട്ടില്ലെന്നത് അതിശകരമാണ്. ലാൻഡിംഗ് വളരെ സോഫ്റ്റായിരുന്നു. അതിന് ശേഷം നടന്ന റോവറിന്റെ വിന്യാസവും ചലനവും കൃത്യമായിരുന്നു. ആസൂത്രണം ചെയ്ത പ്രകാരം റോവർ ചലിക്കുന്നുണ്ട്. ചെറിയ താമസമുണ്ടായെങ്കിലും എല്ലാം കൃത്യമാണ്. റോവറിലെ രണ്ട് ദൗത്യങ്ങളും ഇതിനോടകം പൂർത്തിയായി. വളരെ പ്രധാനപ്പെട്ടതും ആകാംക്ഷാഭരിതവുമായ ഡാറ്റയാണ് റോവറിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. അത് ലോകത്ത് ആദ്യമായി കിട്ടാൻ പോകുന്ന ഡാറ്റയാണ്. അതിനെക്കുറിച്ച് ശാസ്ത്രജ്ഞർ വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പങ്കുവയ്‌ക്കും.

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ലാൻഡ് ചെയ്യുന്ന ആദ്യ ഉപഗ്രഹം ഇന്ത്യയുടേതാണ്. അതിന് വേണ്ടി പല രാജ്യങ്ങളും ശ്രമിച്ചിട്ടുണ്ട്. അമേരിക്കയും ചൈനയും ശ്രമിക്കുന്നുണ്ടായിരുന്നു. റഷ്യ ശ്രമിച്ചു, പരാജയപ്പെട്ടു. അതിന് കാരണവുമുണ്ട്. ചന്ദ്രനിൽ ദക്ഷിണധ്രുവം നിരപ്പായ സ്ഥലമല്ല എന്നതാണ് പ്രധാന കാരണം. രണ്ട് കിലോമീറ്ററോളം ഉയരമുള്ള കുന്നുകളും മലകളും എല്ലാമുണ്ട്. ഇത്തരമൊരു മേഖലയിൽ നിരപ്പായ സ്ഥലം കണ്ടെത്തുക പ്രയാസമാണ്. വലിയ റിസ്‌ക് എടുത്തുകൊണ്ട് എന്തിന് ദക്ഷിണ ധ്രുവത്തിൽ പോയി എന്ന് ചോദിച്ചാൽ, അവിടെയാണ് ശാസ്ത്രം തേടുന്ന ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരമുള്ളത് എന്നാണ് മറുപടി. കൂടുതൽ പഠനങ്ങൾ നടന്നിട്ടില്ലാത്ത മേഖലയാണത്. ഒരുപാട് മൂലകങ്ങളുടെ സാന്നിധ്യമവിടെ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. ഒപ്പം ജലസാന്നിധ്യവും പ്രതീക്ഷിക്കുന്നു. അതുകൊണ്ടാണ് ദക്ഷിണ ധ്രുവം തിരഞ്ഞെടുത്തത്.” എസ് സോമനാഥ് പ്രതികരിച്ചു.

 

Tags: isrochandrayan 3S Somanadh
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies