അടുത്ത ലക്ഷ്യം സൂര്യൻ!; ആദിത്യ-എൽ1 വിക്ഷേപണത്തിന് സജ്ജം; ഒരാഴ്ചക്കുള്ളിൽ വിക്ഷേപണം; ഇതിന് ശേഷം 125 ദിവസത്തെ കാത്തിരിപ്പ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അടുത്ത ലക്ഷ്യം സൂര്യൻ!; ആദിത്യ-എൽ1 വിക്ഷേപണത്തിന് സജ്ജം; ഒരാഴ്ചക്കുള്ളിൽ വിക്ഷേപണം; ഇതിന് ശേഷം 125 ദിവസത്തെ കാത്തിരിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2023, 02:18 pm IST
Facebook
Twitter
WhatsAppTelegram

രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ-3യുടെ സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂർത്തിയാക്കിയതിന് പിന്നാലെ ഐഎസ്ആർഒ അടുത്തതായി ലക്ഷ്യം വെയ്‌ക്കുന്നത് സൂര്യനെയാണ്. ചന്ദ്രയാൻ-3യുടെ റോവർ ചന്ദ്രനിൽ പരീക്ഷണങ്ങൾ നടത്തുകയും പഠനങ്ങൾക്കുള്ള വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുന്ന വേളയിൽ തന്നെ ഐഎസ്ആർഒ ശാസ്ത്രജ്ഞർ സൂര്യനിലേക്കുള്ള യാത്രയുടെ തയാറെടുപ്പിലാണ്. ഇതിന് മുന്നോടിയായ രാജ്യത്തിന്റെ ആദ്യ സൗര ദൗത്യമായ ആദിത്യ-എൽ1 ശ്രീഹരിക്കോട്ടയിൽ വിക്ഷേപണത്തിനായി തയാറെടുത്തുകൊണ്ടിരിക്കുകയാണ്.

ആദിത്യ-എൽ1 ലക്ഷ്യം വെയ്‌ക്കുന്നത് ഒന്നിലധികം കാര്യങ്ങളാണ്. ബഹിരാകാശ പേടകത്തിന്റെ രൂപകൽപ്പനയും ഇതടിസ്ഥാനമാക്കിയാണ്. സൂര്യന്റെ പ്രഭാവലയത്തിനടുത്തെത്തി വിദൂര നിരീക്ഷണങ്ങൾ നൽകുന്നതിനും സൗര അന്തരീക്ഷത്തെ കുറിച്ച് പഠിക്കുന്നതിനുമാണ് ആദിത്യ-എൽ1 കുതിക്കാനൊരുങ്ങുന്നത്. ഇതിന് പുറമേ ഭൂമിയുടെ കാലാവസ്ഥാ വ്യതിയാനങ്ങളിൽ സൂര്യന്റെ സ്വാധീനം എത്രമാത്രമുണ്ടെന്ന് വിലയിരുത്തുന്നതിനായി ഇതിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ സഹായിക്കും.

വിക്ഷേപണത്തിനു മുന്നോടിയായി ഉപഗ്രഹം സജ്ജമായി കഴിഞ്ഞു. ശ്രീഹരിക്കോട്ടയിലെത്തിയ പേടകത്തിന്റെ വിക്ഷേപണം എന്നത്തേക്ക് കാണുമെന്ന് രണ്ട് ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് വ്യക്തമാക്കി. സെപ്റ്റംബർ രണ്ടിനായിരുന്നു വിക്ഷേപണം ലക്ഷ്യം വെച്ചിരുന്നതെങ്കിലും ആദ്യ ആഴ്ചയിൽ തന്നെ സാദ്ധ്യമാകുമെന്നാണ് വിലയിരുത്തൽ.

ആദിത്യ-എൽ1 രാജ്യത്തിന്റെ ഹെവി-ഡ്യൂട്ടി വെഹിക്കിളായ പിഎസ്എൽവിയിലാണ് കുതിച്ചുയരുന്നത്. ഇത് 1.5 ദശലക്ഷം കിലോമീറ്റർ സഞ്ചരിക്കും. വിക്ഷേപണത്തിന് ശേഷം ഭൂമിയിൽ നിന്നും എൽ1 പോയിന്റ് അഥവാ ലാഗ്രാഞ്ച് പോയിന്റിൽ എത്തുന്നതിനായി 125 ദിവസമാണ് എത്തുക. ഇത് വരെ കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ബഹിരാകാശ ദൗത്യങ്ങളിൽ ചെലവിൽ ഏറ്റവും കുറവ് ഉപയോഗമെന്ന നിലയിൽ ഐഎസ്ആർഒ ലോക പ്രശസ്തി നേടിയിട്ടുണ്ട്. ചന്ദ്രയാൻ 3യുടെ ദൗത്യത്തിന് ഏകദേശം 600 കോടി ചിലവായിരുന്നു. എന്നാൽ ചന്ദ്രയാൻ-3യുടെ പകുതി ചിലവിലാണ് ആദിത്യ-എൽ1 ന്റെ നിർമ്മാണം. സൂര്യനെക്കുറിച്ച് പഠിക്കുന്നതിനായി 2019-ൽ ദൗത്യത്തിന് 378 കോടി രൂപ അനുവദിച്ചിരുന്നു.

Tags: sunS SomanathAditya-L1
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

Latest News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies