അടിമൂടി അപ്ഡേഷൻസുമായി വാട്സ്ആപ്പ്. ഹിസ്റ്ററി ഷെയറിംഗ് ഫീച്ചറാണ് ഏറ്റവും ഒടുവിലായി വാട്സ്ആപ്പ് അവതരിപ്പിക്കാനൊരുങ്ങുന്നത്. ഗ്രൂപ്പിന് വേണ്ടിയാണ് പുതിയ ഫീച്ചർ അവതരിപ്പിക്കുക. പുതിയതായി ഗ്രൂപ്പിൽ അംഗമാകുന്നവർക്ക് കഴിഞ്ഞ മണിക്കൂറുകളിൽ ഗ്രൂപ്പിൽ ഷെയർ ചെയ്ത സന്ദേശങ്ങൾ അറിയാൻ സാധിക്കുന്നതാണ് ഈ ഫീച്ചർ. ഗ്രൂപ്പിൽ അംഗമാകുന്നതിന് തൊട്ടുമുൻപുള്ള 24 മണിക്കൂർ വരെയുള്ള സന്ദേശങ്ങൾ ഓട്ടോമാറ്റിക്കായി ഷെയർ ചെയ്യുന്ന തരത്തിലാണ് ഫീച്ചർ ക്രമീകരിച്ചിരിക്കുന്നത്.
ഇത് യാഥാർഥ്യമായാൽ ഗ്രൂപ്പ് അഡ്മിൻമാർക്ക് മാത്രം ഈ ഓപ്ഷൻ തെരഞ്ഞെടുക്കാൻ കഴിയുന്നവിധമാണ് സംവിധാനം ഒരുക്കുക. പുതിയ ഫീച്ചർ വരുന്നതോടെ, ഗ്രൂപ്പിൽ അംഗമാകുന്ന പുതിയ ആളുകൾക്ക് കഴിഞ്ഞ മണിക്കൂറുകളിൽ ഗ്രൂപ്പിൽ ഷെയർ ചെയ്ത സന്ദേശങ്ങൾ അറിയാൻ സാധിക്കും. ഉടൻ തന്നെ ഈ ഫീച്ചർ വാട്സ്ആപ്പ് കൊണ്ടുവരുമെന്നാണ് റിപ്പോർട്ടുകൾ.
Comments