മലപ്പുറം: സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനിടെ എയർഗണിൽനിന്ന് വെടിയേറ്റ് യുവാവ് മരിച്ചു. ആമയം സ്വദേശി ഷാഫി (42) ആണ് മരിച്ചത്. മലപ്പുറം പൊന്നാനിയിൽ ഇന്ന് വൈകിട്ടാണ് സംഭവം. സംഭവത്തിൽ ഷാഫിയുടെ മൂന്ന് സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഷാഫിയോടൊപ്പം ഉണ്ടായിരുന്ന രണ്ട് പേർ സംഭവത്തിന് പിന്നാലെ കടന്നുകളഞ്ഞു. പെരുമ്പടപ്പിലെ സുഹൃത്തിന്റെ വീട്ടിലിരുന്ന് സംസാരിക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു. ഇടത് നെഞ്ചിനാണ് വെടിയേറ്റത്. ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ ഷാഫി മരിക്കുകയായിരുന്നു.
Comments