ഓണക്കാലത്ത് വളരെ വ്യത്യസ്തമായതും കണ്ണഞ്ചിപ്പിക്കുന്നതുമായ പൂക്കളങ്ങൾ നാം കണ്ടിട്ടുണ്ട്. ഗിന്നസ് റെക്കോഡുകൾ നേടിയ പൂക്കളങ്ങൾ വരെ കേരളത്തിൽ ഉണ്ടായിട്ടുണ്ട്. മനോഹമായി പൂവുകൾ അടുക്കി വെക്കുന്നത് കാണാൻ തന്നെ മനസ്സിന് ഒരു കുളിർമയാണ്. ഇതാ ഏതൊരാളെയും അഭിമാനത്തിന്റെ കൊടുമുടിയേറ്റുന്ന ഒരു അത്തപ്പൂക്കളം.
തൃശൂർ ജില്ലയിലിലെ അതിമനോഹരമായ ക്ഷേത്രമായ ഉത്രാളിക്കാവിലാണ് അത്തരത്തിൽ ഒരു അത്തപ്പൂക്കളം ഒരുങ്ങിയത്. ഇന്ന് ഉത്രാടനാളിൽ തീർത്ത പൂക്കളത്തിന്റെ ആശയം ചന്ദ്രയാൻ മൂന്ന് ആണ്. ചന്ദ്രോപരിതലത്തിൽ നിൽക്കുന്ന ചന്ദ്രയാൻ മൂന്ന് പേടകവും വലതുവശത്തായി ഒരു നീലവട്ടം പോലെ ഭൂമിയും. ചന്ദ്രോപരിതലത്തിൽ നാട്ടിയ ഇന്ത്യൻ ത്രിവർണ പതാകയും ഉൾപ്പെടെ ഓരോ ഇന്ത്യാക്കാരനും അഭിമാനം തോന്നുന്ന തരത്തിൽ ചന്ദ്രയാൻ മൂന്നിനെ അതിന്റെ എല്ലാ ഭംഗിയോടും കൂടി ഒരു പൂക്കളത്തിൽ തീർത്തെടുത്തിരിക്കുന്നു.
വിക്ഷേപണത്തിന് ശേഷവും സോഫ്റ്റ് ലാൻഡിംഗിന് ശേഷവും ഇത്തരത്തിൽ പുതുമയുള്ള ഒരു ആശയമായി ചന്ദ്രയാൻ മാറുന്നത് ആദ്യമായിട്ടാകാം. അത്തപ്പൂക്കളങ്ങളിൽ വൈവിധ്യമായവ വന്നിട്ടുണ്ടെങ്കിലും ആദ്യമായിട്ടാകും ചന്ദ്രയാൻ മൂന്ന് ഒരു ആശയമായി മാറുന്നത്.
Comments