ക്ഷേത്രങ്ങളിലെ ഓണസദ്യ; തിരുവോണത്തിന് സദ്യ വിളമ്പുന്ന ക്ഷേത്രങ്ങളിതെല്ലാം..
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ക്ഷേത്രങ്ങളിലെ ഓണസദ്യ; തിരുവോണത്തിന് സദ്യ വിളമ്പുന്ന ക്ഷേത്രങ്ങളിതെല്ലാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2023, 11:21 pm IST
Facebook
Twitter
WhatsAppTelegram

ഐശ്വര്യത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും ഒരു പൊന്നോണക്കാലം കൂടി വന്നിരിക്കുകയാണ്. കേരളക്കരയാകെ ഓണം ആഘോഷിക്കുന്ന തിരക്കിലാണ്. ഓണക്കോടി എടുത്തും, പൂക്കളമിട്ടും, സദ്യ ഒരുക്കിയും നമ്മൾ മാവേലി തമ്പുരാനെ വരവേൽക്കാനായുള്ള ഉത്രാടപാച്ചിലിലാണ്. തിരക്കിലാണെങ്കിലും സദ്യയിൽ വിട്ടുവീഴ്ചകൾ ഒന്നും നമ്മൾ വരിത്തിലെന്ന കാര്യം നിശ്ചയമാണ്. വീടുകളിൽ മാത്രമല്ല ക്ഷേത്രങ്ങളിലും ഓണസദ്യ ഒരുക്കുന്നുണ്ട്. വിശ്വാസികൾക്കായി ഓണസദ്യ നൽകുന്ന ക്ഷേത്രങ്ങൾ ഏതെന്ന് അറിയാം..

 

തൃക്കാക്കര ക്ഷേത്രം

കേരളത്തിലെ ഏറ്റവും കൂടുതൽ ഓണാഘോഷങ്ങൾ നടക്കുന്ന ക്ഷേത്രമാണ് എറണാകുളത്തെ തൃക്കാക്കര ക്ഷേത്രം. ഇവിടുത്തെ ഓണസദ്യ പ്രസിദ്ധമാണ്. ഇവിടെ മഹാബലിയെയും വാമനനെയും ഒരു പോലെ ആരാധിക്കുന്ന ഒരു കൂട്ടം ജനതയാണുള്ളത്. അതുപോലെ ക്ഷേത്രത്തിന് തൊട്ടടുത്തുള്ള ശിവക്ഷേത്രത്തിൽ മഹാബലി ആരാധിച്ച സ്വയംഭൂ ശിവലിംഗവും കാണാം. ഉത്രാടം, തിരുവോണം ദിവസങ്ങളിലാണ് ക്ഷേത്രത്തിലെത്തുന്ന വിശ്വാസികൾക്കായി വിഭവസമൃദ്ധമായ ഓണസദ്യ നൽകുന്നത്. പപ്പടം, ഉപ്പ്, പരിപ്പ്, സാമ്പാർ, എരിശ്ശേരി, കാളൻ, അവിയൽ, ഓലൻ, പച്ചടി, കിച്ചടി, അച്ചാറുകൾ, ഇഞ്ചിക്കറി, പാലടപ്രഥമൻ എന്നിവയാണ് സദ്യയുടെ വിഭവങ്ങൾ. കൂടാതെ അത്തം തൊട്ടുള്ള പത്ത് ദിവസങ്ങളിൽ ക്ഷേത്രത്തിൽ മുടങ്ങാതെ പൂക്കളം ഇട്ടു വരുന്നആചാരവും നില നിൽക്കുന്നുണ്ട്.

ഗുരുവായൂർ

തൃക്കാക്കര കഴിഞ്ഞാൽ ഏറ്റവും അധികം ആളുകൾ ഓണ സദ്യ കഴിക്കുന്നതിനായി എത്തി ചേരുന്നത് ഉണ്ണിക്കണ്ണന്റെ അടുത്താണ്. തിരുവോണ ദിവസമാണ് കണ്ണന് ഓണപ്പുടവ സമ്മാനിക്കുന്ന ചടങ്ങ്. രാവിലെ പത്തുമണിക്കാണ് സദ്യ. ചോറ്, ഓലൻ, കാളൻ,ഒഴിച്ചു കറി,എലിശ്ശേരി, പപ്പടം, അവിയൽ തുടങ്ങി വിഭവ സമൃദ്ധമായ ഓണസദ്യയും പഴപ്രഥമനുമാണ് ഇവിടെ വിശ്വാസികൾക്കായി നൽകുന്നത്.

 

പത്മനാഭ സ്വാമി ക്ഷേത്രം

ഓണസദ്യ നൽകുന്ന മറ്റൊരു ക്ഷേത്രമാണ് തലസ്ഥാനത്തെ പത്മനാഭ സ്വാമി ക്ഷേത്രം. ഓണത്തിന് പ്രത്യേക ചടങ്ങുകളാണ്ഇവിടെ നിലനിന്നു പോകുന്നത്. വിഭവ സമൃദ്ധമായ സദ്യയും അനന്തശയനത്തിലുള്ള പൂക്കളവുമാണ് ഇവിടെ ഒരുക്കുന്നത്.

വൈക്കം ക്ഷേത്രം

അന്നദാന പ്രഭുവാണ് വൈക്കത്തപ്പൻ. ഓണത്തിന് വിശേഷാൽ പൂജകളാണ് ഇവിടെ നടത്തി വരുന്നത്. ഉത്രാടത്തിനും തിരുവോണത്തിനുമാണ് ഇവിടെ വിഭവ സമൃദ്ധമായ സദ്യ വിശ്വാസികൾക്ക് നൽകി വരുന്നത്.

 

ശബരിമല

ഓണത്തിന് വിശ്വാസികൾക്കായി സദ്യ ഒരുക്കുന്ന മറ്റൊരു പ്രധാന ക്ഷേത്രമാണ് ശബരിമല. ഉത്രാടം മുതൽ ചതയം വരെ അയ്യപ്പനു മുന്നിൽ ഓണസദ്യ നൽകുന്ന ചടങ്ങ് ഇവിടെ ഉണ്ട്.

Tags: TemplesSUBOna Sadhya
Share
Tweet
SendShare

More News from this section

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

Latest News

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies