അമരാവതി; ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്ത് ഷോപ്പിംഗ് മാളിൽ തീപിടിത്തം. ഷോപ്പിംഗ് മാളിൽ ഉണ്ടായിരുന്ന എല്ലാ വസ്തുക്കളും കത്തി നശിച്ചതായി ഉടമ പറഞ്ഞു. ഒഡീഷ- ആന്ധ്ര അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഷോപ്പിംഗ് മാളിലാണ് തീപിടിത്തമുണ്ടായത്.
ഇന്ന് പുലർച്ചെയാണ് സംഭവം. അപകടത്തിൽ രണ്ട് കോടി രൂപയുടെ വസ്തുക്കളാണ് നശിച്ചത്. എങ്ങനെയാണ് മാളിൽ തീ പിടിത്തം ഉണ്ടായതെന്ന് വ്യക്തമല്ല. ഷോർട്ട് സെർക്യൂട്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ അണച്ചതായും സംഭവത്തിൽ കൂടുതൽ പരിശോധന ആവശ്യമാണെന്നും അധികൃതർ അറിയിച്ചു. അതേസമയം കഴിഞ്ഞ ജൂണിലും സമീപ പ്രദേശത്ത് മറ്റൊരു ഷോപ്പിംഗ് മാളിൽ തീ പിടിത്തമുണ്ടായിരുന്നു.
Comments