മന്ത്രിമാരെ വേദിയിലിരുത്തി സർക്കാരിനെ വിമർശിച്ച് ജയസൂര്യ; പട്ടിണി കിടന്ന തിരുവോണം കണ്ട് എങ്ങനെ പുതുതലമുറ കൃഷിയിലേക്ക് വരുമെന്ന് നടൻ
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മന്ത്രിമാരെ വേദിയിലിരുത്തി സർക്കാരിനെ വിമർശിച്ച് ജയസൂര്യ; പട്ടിണി കിടന്ന തിരുവോണം കണ്ട് എങ്ങനെ പുതുതലമുറ കൃഷിയിലേക്ക് വരുമെന്ന് നടൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2023, 02:47 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: വേദിയിലിരിക്കുന്ന മന്ത്രിമാരുടെ സാന്നിധ്യത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് നടൻ ജയസൂര്യ. മന്ത്രി പി. രാജീവിന്റെ മണ്ഡലമായ കളമശ്ശേരിയിലെ കാർഷികോത്സവ സമാപന സമ്മേളനത്തിൽ മുഖ്യ അതിഥിയായി എത്തിയപ്പോഴായിരുന്നു ജയസൂര്യയുടെ പരാമർശം. രണ്ടുമന്ത്രിമാർ വേദിയിലിരിക്കവെ സംസ്ഥാനത്തെ കർഷകർ നേരിടുന്ന പ്രശ്‌നങ്ങളാണ് ജയസൂര്യ വിവരിച്ചത്. വിഷ ബാധിത പച്ചക്കറികൾ കഴിക്കേണ്ടി വരുന്ന മലയാളികളുടെ അവസ്ഥയെക്കുറിച്ചും, ഭക്ഷ്യവസ്തുക്കൾക്ക് ക്വാളിറ്റി ചെക്ക് നടത്താതെ വിൽപന നടത്തുന്നതിനെയും ജയസൂര്യ രൂക്ഷമായി വിമർശിച്ചു.

സംസ്ഥാനത്തെ കാർഷിക പ്രതിസന്ധിയെക്കുറിട്ട് നടൻ ചൂണ്ടിക്കാട്ടുന്ന വേളയിൽ വ്യവസായ മന്ത്രി പി.രാജീവും കൃഷിമന്ത്രി പി.പ്രസാദുമാണ് വേദിയിലുണ്ടായിരുന്നത്. മന്ത്രിയായതിനാൽ പല പരാതികളും അങ്ങയുടെ അടുത്തേക്ക് എത്താൻ വൈകിയേക്കാം. അതുകൊണ്ടാണ് ഇവിടെ വച്ച് ഇതെല്ലാം പറയുന്നത്. ഗുണമേന്മയുള്ള ഭക്ഷണം കഴിക്കാൻ കേരളത്തിലുള്ളവർക്കും അവകാശമുണ്ട്. അരിയുടെയും പച്ചക്കറിയുടെയും ഗുണമേന്മ ഉറപ്പാക്കാൻ സംവിധാനം വേണം. തിരുവോണ ദിവസം പട്ടിണി കിടക്കുന്ന അച്ഛനെയും അമ്മയെയും കാണുന്ന പുതുതലമുറ എങ്ങനെയാണ് കൃഷയിലേക്ക് വരികയെന്നും ജയസൂര്യ ചോദിച്ചു.

സപ്ലൈക്കോയിൽ നിന്ന് നെല്ലിന്റെ വില കിട്ടാത്തത്തിനാൽ പല കർഷകരും തിരുവോണ ദിനത്തിൽ ഉപവാസമിരിക്കുകയാണെന്നും പുതുതലമുറയ്‌ക്ക് കൃഷിയിൽ താത്പര്യമില്ലെന്ന് പരാതി പറയുന്നവർ കർഷകർക്ക് എന്ത് ലഭിക്കുന്നുണ്ടെന്ന് ചിന്തിക്കണമെന്നും ജയസൂര്യ തുറന്നടിച്ചു. തന്റെ വാക്കുകൾ മന്ത്രിമാർ മറ്റൊരർത്ഥത്തിൽ വ്യാഖ്യാനിക്കരുതെന്ന മുഖവുരയോടെയായിരുന്നു ജയസൂര്യ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്.

Tags: jayasuryaactor
Share
Tweet
SendShare

More News from this section

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

‘രാഗാ ഇഫക്ട്’!! യുപിയിൽ സമാജ്‌വാദി പാർട്ടിക്ക് വൻ തിരിച്ചടി; മൂന്ന് എംഎൽഎമാർ ബിജെപിയിൽ, നൂറിലധികം നേതാക്കളും പാർട്ടി വിട്ടു

CJPയ്‌ക്ക് അമേരിക്കൻ ഫണ്ടിംഗ്; അഭിജീത് ദീപ്കെയ്‌ക്കും സംഘത്തിനുമെതിരെ മേരി മിൽബൻ; യുവ ദേശസ്‌നേഹികൾ രംഗത്തിറങ്ങണമെന്ന് ആഹ്വാനം

‘ആ ചിത്രം എന്താണെന്ന് നിനക്കറിയാലോ’… ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവിട്ട് ഇരയായ പെൺകുട്ടിയുടെ കുടുംബം; കൊടുങ്ങല്ലൂരിൽ 18 കാരന്റെ മരണം; കേസിൽ പുതിയ വഴിത്തിരിവ്.

ക്യാപ്റ്റൻ മച്ച്ഛറിന് ഗുളിക നൽകാൻ ശ്രമിച്ചെന്ന് യാത്രക്കാരന്റെ മൊഴി, മാലദ്വീപ് സ്വദേശികളായ പൈലറ്റുമാർ കസ്റ്റഡിയിൽ; ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിൽ ദുരൂഹതയേറുന്നു

ജൂതപ്പള്ളി ആക്രമണം: പ്രതി നിരവധി തീവ്രവാദ ഗ്രൂപ്പുകളിൽ അംഗം; ടെലഗ്രാമിൽ ‘ബോസ്’ എന്നയാളുമായി ബന്ധം: കൊച്ചി ഡിസിപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies