കൊച്ചി; ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച് കടന്നുകളഞ്ഞ ഭർത്താവിനെ റെയിൽപ്പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം വെള്ളൂർ സ്വദേശി പത്മകുമാറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. എറണാകുളം മുളന്തുരുത്തി റെയിൽവേ പാളത്തിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം
കഴിഞ്ഞ ചൊവ്വാഴ്ചയാണ് പത്മകുമാർ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിക്കുന്നത്. ഇരുവരും തമ്മിലുണ്ടായ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ ആക്രമിച്ച ഇയാൾ കോട്ടയം തലയോലപറമ്പിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. ഭാര്യയുടെ പരാതിയെ തുടർന്ന് പത്മകുമാറിനായുള്ള അന്വേഷണം പുരോഗമിക്കുമ്പോഴായിരുന്നു ഇയാളെ റെയിൽപ്പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. പരിക്കേറ്റ ഭാര്യ ചികിത്സയിലാണ്. പത്മകുമാറിന്റെ മൃതദേഹം തൃപ്പുണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു.
Comments