ചന്ദ്രനിൽ പ്രകമ്പനങ്ങൾ സംഭവിക്കുന്നതായി ചന്ദ്രയാൻ 3 ന്റെ കണ്ടെത്തൽ. ലാൻഡറിലെ ഇൽസ എന്ന ഉപകരണമാണ് പ്രകമ്പനം രേഖപ്പെടുത്തിയത്. ആഗസ്റ്റ് 26 നാണ് ചന്ദ്രയാൻ മൂന്നിലെ ഇൽസ എന്ന ഉപകരണം ചന്ദ്രനിലെ പ്രകമ്പനം രേഖപ്പെടുത്തിയത്. ഇതിന്റെ വിവരങ്ങൾ ഐഎസ്ആർഒ ട്വിറ്ററിലൂടെ പങ്കുവെച്ചു.
Chandrayaan-3 Mission:
In-situ Scientific ExperimentsInstrument for the Lunar Seismic Activity (ILSA) payload on Chandrayaan 3 Lander
— the first Micro Electro Mechanical Systems (MEMS) technology-based instrument on the moon —
has recorded the movements of Rover and other… pic.twitter.com/Sjd5K14hPl— ISRO (@isro) August 31, 2023
റോവറിലെ ഉപകരണങ്ങൾ ചന്ദോപരിതലത്തിലെ മൂലകങ്ങളുടെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. ശാസ്ത്രീയ പരീക്ഷണങ്ങൾക്കുള്ള റോവറിലെ മറ്റൊരു ഉപകരണം കൂടി സൾഫറിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. ഇതോടെ പുതിയ കണ്ടുപിടിത്തം സൾഫറിന്റെ ഉദ്ഭവം അന്തരീകമണോ, അഗ്നിപർവ്വത സ്ഫോടനം വഴിയാണോ ഉൽക്കകൾ വഴിയാണോ എന്നത് പഠിക്കാനുള്ള ദിശാസൂചികയായിരിക്കുന്നുവെന്നും ഐഎസ്ആർഒ പ്രതികരിച്ചു.
റോവറിന്റെ പുതിയ വീഡിയോ ഇസ്രോ ഇന്ന് പങ്കുവെച്ചിരുന്നു. സഞ്ചരിക്കുന്നതിനായി പാത തിരഞ്ഞെടുക്കുന്ന റോവറിന്റെ വീഡിയോ ലാൻഡറാണ് പകർത്തിയത്. ചന്ദ്രന്റെ പ്രതലത്തിൽ ഒരു കുട്ടിയെപോലെയാണ് റോവർ എന്നും സ്നേഹത്തോടെ അത് നോക്കി നിൽക്കുന്ന അമ്മയെ പോലെയാണ് ലാൻഡർ എന്നുമാണ് ദൃശ്യത്തിന് അടിക്കുറിപ്പായി ഐഎസ്ആർഒ ട്വീറ്റിൽ കുറിച്ചിരിക്കുന്നത്.
Comments