തിരുവനന്തപുരം: ബൈക്ക് സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വർക്കല കരുനിലക്കോട് സ്വദേശി സംഗീത്(24) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം ആറുമണിയോടെ കരനിലക്കോട് ജംഗ്ഷനിലാണ് അപകടം സംഭവിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഗീതനൊപ്പം ബൈക്കിൽ പിൻസീറ്റിൽ ഇരുന്ന സുഹൃത്ത് പരിക്കുകളോടെ രക്ഷപ്പെട്ടു. കൂട്ടിയിടിയുടെ ആഘാതത്തിൽ റോഡിൽ വീണ സംഗീതിന്റെ ശരീരത്തിലൂടെ ബസിന്റെ വീൽ കയറിയിറങ്ങുകയായിരുന്നു. ശ്രീനന്ദ എന്ന സ്വകാര്യ ബസിന്റെ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. ബസിന്റെ ഡ്രൈവറായ ഇവടവ സ്വദേശിയായ 22 വയസുള്ള മനോജ് ആണ് അയിരൂർ പോലീസിന്റെ കസ്റ്റഡിയിലുള്ളത്.
Comments