ആദിത്യ എൽ1 വിക്ഷേപണത്തിന് മുന്നോടിയായി ക്ഷേത്രദർശനം നടത്തി ശാസ്ത്രജ്ഞർ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആദിത്യ എൽ1 വിക്ഷേപണത്തിന് മുന്നോടിയായി ക്ഷേത്രദർശനം നടത്തി ശാസ്ത്രജ്ഞർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 1, 2023, 01:00 pm IST
Facebook
Twitter
WhatsAppTelegram

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ആദ്യത്തെ സോളാർ ദൗത്യത്തിന് മുന്നോടിയായി ക്ഷേത്രദർശനം നടത്തി ഇസ്രോ ചെയർമാൻ എസ് സോമനാഥും ശാസ്ത്രജ്ഞരും. ആന്ധ്രാപ്രദേശിലെ സുല്ലൂർപേട്ടയിലെ ചെങ്കളമ്മ പരമേശ്വരി ക്ഷേത്രത്തിലാണ് ചെയർമാനും ശാസ്ത്രജ്ഞരും എത്തിയത്. ക്ഷേത്രത്തിൽ പ്രത്യേക പൂജകളും സംഘം നടത്തി.

നാളെ പകൽ 11.50ന് ആദിത്യ എൽ1 വിക്ഷേപണം നടക്കുമെന്നും 125 ദിവസം എടുത്താകും പേടകം നിശ്ചിത സ്ഥാനത്ത് എത്തുകയെന്നും ഇസ്രോ ചെയർമാൻ എസ് സോമനാഥ് പറഞ്ഞു. ക്ഷേത്രദർശനത്തിന് പി്ന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുക്കയായിരുന്നു അദ്ദേഹം. വിക്ഷേപണം വിജയമാകാൻ വേണ്ടി പ്രാർത്ഥിക്കാനാണ് താൻ ക്ഷേത്രത്തിലെത്തിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

‘നാളെ പകൽ 11.50ന് ആദിത്യ എൽ1 വിക്ഷേപണം നടക്കും. 125 ദിവസം എടുത്താകും പേടകം നിശ്ചിത സ്ഥാനത്ത് എത്തുന്നത്. വിക്ഷേപണം വിജയമാകാൻ വേണ്ടി പ്രാർത്ഥിക്കാനാണ് ഇന്ന് പരമേശ്വരി ക്ഷേത്രത്തിലെത്തിയത്.’ – എസ് സോമനാഥ് പറഞ്ഞു.

അതേസമയം, ആദിത്യ-എൽ1 മിഷന്റെ മാതൃകയുമായി ഐഎസ്ആർഒ ശാസ്ത്രജ്ഞരുടെ മറ്റൊരു സംഘം തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിലെത്തി വിശേഷാൽ പൂജകൾ നടത്തി. ഇന്ത്യയുടെ ചാന്ദ്രദൗത്യത്തിന് മുന്നോടിയായും ശാസ്ത്രജ്ഞർ ക്ഷേത്ര ദർശനം നടത്തിയിരുന്നു. ചന്ദ്രയാൻ മാതൃകയും ദർശനത്തിന് എത്തിയ ശാസ്ത്രജ്ഞർ ക്ഷേത്രത്തിലെത്തിച്ചിരുന്നു.

പ്രഥമ സൗര പര്യവേക്ഷണ ദൗത്യം, ആദിത്യ എൽ 1 നാളെ ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിക്കും. പകൽ 11:50 നാണ് വിക്ഷേപണം നടക്കുക. ഇതിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഐഎസ്ആർഒ അറിയിച്ചിരുന്നു. വിക്ഷേപണ കൗണ്ട്ഡൗൺ ആരംഭിച്ചിട്ടുണ്ട്. പിഎസ്എൽവി റോക്കറ്റിലാണ് പേടകം വിക്ഷേപിക്കുക. ഭൂമിക്കും സൂര്യനും മദ്ധ്യേയുള്ള എൽ1 പോയിന്റിലാണ് പേടകം എത്തുന്നത്. ഇതിനായി നാല് മാസം എടുക്കും. സൂര്യനിൽ നിന്നും 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ഹാലോ ഭ്രമണപഥത്തിലാണ് പേടകം എത്തുന്നത്.

Tags: isroAditya-L1
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies