2023 സെപ്റ്റംബർ 03 മുതൽ 2023 സെപ്റ്റംബർ 09 വരെയുള്ള (119 ചിങ്ങം 18 മുതൽ ചിങ്ങം 24 വരെ) ചന്ദ്രരാശി പൊതു വാരഫലം
ശ്രീകൃഷ്ണ ജയന്തി, ചട്ടമ്പിസ്വാമി ജയന്തി ഒക്കെ ഈ വാരത്തിൽ ആണ്. രേവതി, അശ്വതി, ഭരണി, കാർത്തിക, രോഹിണി, മകയിര്യം, തിരുവാതിര നക്ഷത്രക്കാർ അവരവരുടെ നക്ഷത്രം വരുന്ന ദിവസം വൃതം അനുഷ്ഠിക്കുന്നതും ആചാര പ്രകാരം ക്ഷേത്രത്തിൽ പോയി തൊഴുതു യഥാവിധി വഴിപാടുകൾ നടത്തുന്നത് ഉചിതമായിരിക്കും.
വാര മാസ ഫലങ്ങൾ ഗണിക്കുന്നത് പൊതുവെ ഉള്ള ഗ്രഹസ്ഥിതി അടിസ്ഥാനപ്പെടുത്തിയാണ്. ഇവിടെ പറയുന്നത് ഒരു പൊതു സൂചന മാത്രമായിരിക്കും എന്ന് മനസിലാക്കുക. അവരവരുടെ ജന്മ ഗ്രഹനില അനുസരിച്ചു യോഗങ്ങളും ദശാപഹാരവും ഒക്കെകൂടി പരിഗണിച്ചാൽ ഈ പൊതു ഫലത്തിന് അനുഭവത്തിൽ ഏറ്റ കുറച്ചിലുകൾ ഉണ്ടാകും. എന്നിരുന്നാലും ഈ പറയുന്ന പൊതുഫലത്തെ സൂചനയായി കണ്ടു, ജാതക നിരൂപണം നടത്തി, ദശാനാഥനെ പ്രീതിപ്പെടുത്തുകയും ഗ്രഹദോഷങ്ങൾ പരിഹരിക്കുകയും ചെയ്താൽ നല്ല സമയത്തിന്റെ ഗുണഫലങ്ങൾ അനുഭവത്തിൽ വരുത്തുവാനും, മോശം സമയം തരണം ചെയ്യുവാനും പ്രയോജനപ്പെടും.
2023 സെപ്റ്റംബർ 4ന് മീനം രാശിയിൽ വ്യാഴം വക്രഗതിയിൽ സഞ്ചരിക്കുന്നു. 2023 ഡിസംബർ 31 വരെ ഇതേ വക്രഗതിയിൽ തുടരും. വ്യാഴത്തിന്റെ ഈ വക്രഗതി കഴിഞ്ഞ 4 മാസ കാലയളവിൽ കഷ്ടതകൾ അനുഭവിച്ച് വന്നിരുന്ന രോഹിണി , ഭരണി, കാർത്തിക, പുണർതം മുക്കാല്, തിരുവാതിര, മകയിര്യം , ഉത്രം മുക്കാല്,വിശാഖം, അനിഴം, തൃക്കേട്ട എന്നീ നക്ഷത്ര ജാതകർക്ക് അനുകൂല കാലഘട്ടം സമ്മാനിക്കും.
മേടം രാശി: (അശ്വതി, ഭരണി, കാർത്തിക ആദ്യ 1/4 ഭാഗം)
ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. രാഷ്രീയത്തിൽ ഉള്ളവർക്ക് സ്ത്രീമൂലം ധനനഷ്ട്ടം, മാനഹാനി എന്നിവ വരുന്ന സമയം ആണ്. മാനസികവും ശാരീരികവുമായി ക്ലേശങ്ങൾ വർദ്ധിക്കും. തൊഴിൽ ഇടങ്ങളിൽ ജോലി ഭാരം വർദ്ധിക്കും. വാരാന്ത്യം തൊഴിൽ വിജയം, ധനലാഭം ഒക്കെ പ്രതീക്ഷികാം.
ഇടവം രാശി: (കാർത്തിക അവസാന 3/4 ഭാഗം, രോഹിണി, മകയിര്യം ആദ്യ 1/2 ഭാഗം)
തൊഴിൽ ഇടങ്ങളിൽ അംഗീകാരവും പ്രോത്സാഹനവും ലഭിക്കും. ദാമ്പത്യസൗഖ്യവും കുടുംബത്തിൽ മനഃസമാധാനവും ഉണ്ടാവും. വളരെ നാളായി കാണാതിരുന്ന ബന്ധുക്കളെ കാണുവാൻ അവസരം വരും. വിദേശത്തു പോകാൻ ആഗ്രഹിക്കുന്നവർക്ക് ആഗ്രഹ സഫലീകരണം ഉണ്ടാവും. ഭക്ഷണ സുഖം, ഭാഗ്യാനുഭവങ്ങൾ, ആടയാഭരണലബ്‌ധി എന്നിവ ഉണ്ടാവും.
മിഥുനം രാശി: (മകയിര്യം അവസാന 1/2 ഭാഗം, തിരുവാതിര, പുണർതം ആദ്യ 3/4 ഭാഗം)
മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും. ദാമ്പത്യ സൗഖ്യവും സമാധാനവും ബന്ധുസഹായവും ഉണ്ടാകും. ആരോഗ്യം തൃപ്തികരമായിരുമെങ്കിലും അലച്ചിൽ കൂടുന്ന സമയം ആണ്. ചില അനാവശ്യമായ കൂട്ടുകെട്ടുകൾ അപവാദത്തിനു കാരണമാകും.
കർക്കിടകം രാശി: (പുണർതം അവസാന 1/4 ഭാഗം, പൂയം, ആയില്യം)
ശത്രുക്കളെക്കൊണ്ടുള്ള ശല്യം വർദ്ധിക്കുന്ന വാരമാണ്. കുടുംബത്തിൽ ഭാര്യാഭർതൃ സന്താനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാവും. ബിസിനെസ്സ് ചെയ്യുന്നവർക്ക് സാമ്പത്തീകമായി ലാഭം ഉണ്ടാവും. സർക്കാർ ജോലിക്ക് ശ്രമിക്കുന്നവർക്കു നല്ല വാർത്ത കേൾക്കുവാൻ ഇടവരും. സ്ത്രീകളുമായി ഇടപഴകുമ്പോൾ വളരെ അധികം സൂക്ഷിക്കുക.
ചിങ്ങം രാശി: (മകം, പൂരം, ഉത്രം ആദ്യ 1/4 ഭാഗം)
മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ നടക്കുന്ന സമയം ആണ്. ശത്രുക്കളിൽ നിന്നും ഉപദ്രവം കൂടുന്ന സമയം ആണ്. ഉദര സംബന്ധമായി പ്രശ്നങ്ങൾ വരാതെ സൂക്ഷിക്കുക. ദാമ്പത്യ ഐക്യവും പരസ്പര വിശ്വാസവും കൂടും. കീർത്തി , ധനലാഭം, തൊഴിൽ വിജയം, ബന്ധുജനസമാഗമം എന്നിവ പ്രതീക്ഷിക്കാം.
കന്നി രാശി: (ഉത്രം അവസാന 3/4 ഭാഗം, അത്തം, ചിത്തിര ആദ്യ 1/2 ഭാഗം)
ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. കുടുംബത്തിൽ ചില മംഗള കാര്യങ്ങൾ നടക്കുന്ന സമയം ആണ്. ആരോഗ്യ കാര്യങ്ങളിൽ വളരെ അധികം ശ്രദ്ധിക്കേണ്ട സമയം ആണ്. രാത്രികാലങ്ങളിലെ സഞ്ചാരം കഴിയുന്നതും ഒഴിവാക്കുക വിഷഭയം ഉണ്ടാവാൻ സാധ്യത ഉണ്ട് . വ്യവഹാര പരാജയം നേരിടും.വാരാന്ത്യം തൊഴിൽ വിജയം ഉണ്ടാവും.
തുലാം രാശി: (ചിത്തിര അവസാന 1/2 ഭാഗം, ചോതി, വിശാഖും ആദ്യ 3/4 ഭാഗം)
ജീവിതത്തിൽ ചില ഭാഗ്യാനുഭവങ്ങൾ വന്നു ചേരുന്ന സമയം ആണ്. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. ബിസിനെസ്സ്കാരെ സംബന്ധിച്ച് ചെയ്യുന്ന കാര്യങ്ങൾ ലാഭത്തിലാകും.ശത്രുക്കളെ കൊണ്ട് ചില ദോഷാനുഭവങ്ങൾ ഉണ്ടാകും. ഈശ്വരാധീനം ഉള്ളത് കൊണ്ട് പല പ്രശ്നങ്ങളും ലളിതമായി പരിഹരിക്കപെടും.
വൃശ്ചികം രാശി: (വിശാഖവും അവസാന 1/4 ഭാഗം അനിഴം, തൃക്കേട്ട)
പുത്രന് ഉപരിപഠനത്തിൽ പ്രവേശനം ലഭിച്ചതിൽ ആശ്വാസമാകും. ബന്ധു മുഖന്തരം വിദേശത്തു നല്ല ഉദ്യോഗത്തിന് നിയമനം ലഭിക്കും. ആരോഗ്യകാര്യങ്ങളിൽ ശ്രെദ്ധിക്കുക. വാഹനഭാഗ്യം ഉണ്ടാവും. യാത്രാക്ലേശവും തൊഴിൽ ഭാരവും വർദ്ധിക്കും. ഉദര സംബന്ധമായി പ്രശ്നമുള്ളവരിൽ യഥാസമയം മരുന്ന് കഴിക്കുന്നത് വളരെയേറെ ബുദ്ധിമുട്ടുകൾ ഒഴിവാക്കും.
ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ 1/4 ഭാഗം)
ആരാധനാലയങ്ങളിലെ ഉത്സവങ്ങളിൽ പങ്കെടുക്കുവാൻ ഇടവരും. കുടുംബ ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാവും. അധ്വാനഭാരവും ചുമതലകളും വർധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. പ്രേമകാര്യങ്ങൾ വിവാഹത്തിൽ കലാശിക്കും. അപ്രതീക്ഷിതമായി സാമ്പത്തീക നേട്ടം ഉണ്ടാവും.
മകരം രാശി: (ഉത്രാടം അവസാന 3/4, തിരുവോണം, ആദ്യ അവിട്ടം 1/2 ഭാഗം):
തൊഴിൽ മേഖലയിൽ അപ്രതീക്ഷിതമായ വളർച്ചയും സാമ്പത്തീക ലാഭവും ഉണ്ടാവും. ചില ദുഃസ്വപ്നങൾ കണ്ട് ഞെട്ടി എഴുന്നേൽക്കും. വാഹനങ്ങൾ ഓടിക്കുന്നവർ വളരെ അധികം ശ്രദ്ധിക്കുക അപകടങ്ങൾക്കു സാധ്യത ഉണ്ട്. തൊഴിൽപരമായി ദൂരയാത്രകൾ വേണ്ടി വരും. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും.
കുംഭം രാശി: (അവിട്ടം അവസാന 1/2 ഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ 3/4 ഭാഗം)
മനസ്സിൽ ഉദ്ദേശിക്കുന്ന കാര്യങ്ങൾ ഈശ്വര പ്രാർത്ഥനകളാൽ സാധ്യമാകും. സുഹൃത്തിന് സാമ്പത്തീക സഹായം നൽകുവാനിടവരും. വിഷമ അവസ്ഥകൾ പലതും ഉണ്ടാകുമെങ്കിലും യുക്തിപൂർവം ചിന്തിച്ചു പ്രവൃത്തിച്ചാൽ തരണം ചെയ്യാനാകും. തൊഴിൽ ക്ലേശം വർദ്ധിക്കും. ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാവും. വ്യവഹാര കാര്യങ്ങളിൽ വിജയം ഉണ്ടാവും.
മീനം രാശി: (പൂരൂരുട്ടാതി അവസാന 1/4 ഭാഗം, ഉതൃട്ടാതി, രേവതി)
ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. ജല സംബന്ധമായി ജോലി ചെയ്യുന്നവർ വളരെ അധികം ശ്രദ്ധിക്കുക. നേത്ര സംബന്ധമായി അസുഖ൦ വരാൻ സാധ്യത ഉണ്ട്. കുടുംബത്തിൽ ചില അസഹിഷ്ണുതകൾ ഉടലെടുക്കും. യാത്രാക്ലേശങ്ങളും ചുമതലകളും വർദ്ധിക്കും. ആത്മാർത്ഥ സുഹൃത് കുടുംബ സമേതം വിരുന്ന് വരും.
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം. ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Weekly Prediction by Jayarani E.V / 2023 September 03 to September 09
Comments