മുതുമല ആനത്താരയിലെ റിസോർട്ടുകൾ 90 ദിവസത്തിനകം നീക്കം ചെയ്യാൻ നിർദേശം നൽകി സുപ്രീം കോടതി സമിതി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുതുമല ആനത്താരയിലെ റിസോർട്ടുകൾ 90 ദിവസത്തിനകം നീക്കം ചെയ്യാൻ നിർദേശം നൽകി സുപ്രീം കോടതി സമിതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 1, 2023, 07:16 pm IST
Facebook
Twitter
WhatsAppTelegram

ഊട്ടി: മുതുമല കടുവാ സങ്കേതത്തിന്റെ പ്രാന്തപ്രദേശത്തുള്ള സിഗൂർ താഴ്‌വരയിലെ അനധികൃത നിർമാണങ്ങൾ പൊളിക്കാൻ സുപ്രീം കോടതി നിയോഗിച്ച അന്വേഷണ സമിതി ഉത്തരവിട്ടു. നീലഗിരി ജില്ലയിലെ മുതുമല കടുവാ സങ്കേതത്തിന്റെ പ്രാന്തപ്രദേശത്തുള്ള സിഗൂർ താഴ്‌വരയിൽ മായാർ, സോളുവാർ, പൊഖപുരം, മാവനല്ല, ബനാന പാർക്ക് തുടങ്ങിയ പ്രദേശങ്ങൾ ആനത്താരകളാണ്. ഇവിടെ ചട്ടങ്ങൾ ലംഘിച്ച് നിർമ്മിച്ച ടൂറിസ്റ്റ് ഹോട്ടലുകൾ ഉൾപ്പെടെയുള്ള കെട്ടിടങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ യാനൈ രാജേന്ദ്രൻ 2008-ൽ ചെന്നൈ ഹൈക്കോടതിയിൽ പൊതുതാൽപര്യ കേസ് ഫയൽ ചെയ്തിരുന്നു.

2010-ൽ കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിൽ സിഗൂർ താഴ്‌വരയിലെ ആനത്താരകളുടെ ഭൂപടമുള്ള ഓർഡിനൻസ് പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ പ്രദേശത്തെ റിസോർട്ട്, കോട്ടേജ് ഉടമകൾ സുപ്രീം കോടതിയിൽ അപ്പീൽ നൽകി.
2018 ഓഗസ്റ്റിൽ കോടതി ഉത്തരവ് പ്രകാരം 39 കെട്ടിടങ്ങൾ, 309 ഹോം സ്റ്റേകൾ എന്നിവ ജില്ലാ ഭരണകൂടം ‘സീൽ’ ചെയ്തു. ഇതിൽ 12 കെട്ടിട ഉടമകൾ മാത്രമാണ് എതിർപ്പ് ഉന്നയിച്ച് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. തുടർന്ന്, 2020 ഒക്ടോബർ 14 ന് സിഗൂർ വാലി ആനപ്പാതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അന്വേഷിക്കാൻ മദ്രാസ് ഹൈക്കോടതിയിൽ നിന്ന് വിരമിച്ച വെങ്കിട്ടരാമന്റെ നേതൃത്വത്തിലുള്ള മൂന്നംഗ അന്വേഷണ സമിതിയെ നിയോഗിച്ച് സുപ്രീം കോടതി ഉത്തരവിട്ടു. ഈ കമ്മിറ്റി, 2020 ഡിസംബർ മുതൽ 2021 ഫെബ്രുവരി 14 വരെയുള്ള കാലയളവിൽ, സിഗൂർ താഴ്‌വരയിലെ താമസക്കാർ; ഹോട്ടലുടമകളിൽ നിന്ന് പരാതി സ്വീകരിച്ച് അന്വേഷണം നടത്തി.
തുടർന്ന് വിനോദസഞ്ചാര കേന്ദ്രങ്ങൾ പരിശോധിച്ചപ്പോഴാണ് ആനപ്പാതയിലൂടെ ചട്ടങ്ങൾ ലംഘിച്ച് കെട്ടിടങ്ങൾ നിർമിച്ചതായി വ്യക്തമായത്. ഇതേത്തുടർന്ന് ഹോട്ടൽ ഉടമകൾ ഉന്നയിച്ച ഹർജികൾ കമ്മിറ്റി തള്ളി.

സിഗൂർ താഴ്‌വരയിലെ 27 ടൂറിസ്റ്റ് റിസോർട്ടുകൾ 90 ദിവസത്തിനകം പൊളിച്ചുമാറ്റാൻ ഉടമകൾക്ക് ‘നോട്ടീസ്’ നൽകിയിട്ടുണ്ട്. ബാക്കിയുള്ളവരെ വരും ദിവസങ്ങളിൽ അറിയിക്കും.

കൂടാതെ, 1991-ൽ തമിഴ്‌നാട് സ്വകാര്യ വനസംരക്ഷണ നിയമം പ്രാബല്യത്തിൽ വന്നതിനുശേഷം, ഈ പ്രദേശത്ത് കയ്യേറി സ്ഥാപിച്ച ജനവാസകേന്ദ്രങ്ങളും കൃഷിഭൂമിയും ഒഴിയാനും ഉത്തരവിട്ടിട്ടുണ്ട്. സുപ്രിംകോടതി രൂപീകരിച്ച സമിതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജില്ലാ ഭരണകൂടത്തിന് കീഴിൽ സമിതി രൂപീകരിച്ച് ഉത്തരവ് നടപ്പാക്കുന്നതിന് ഉചിതമായ നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് ഊട്ടി തഹസിൽദാർ ശരവണൻ അറിയിച്ചു.

Tags: mudumalaitigerreservemudumalai tiger reserveMuthumala
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies