മണം ഇല്ലെങ്കിലും ചെമ്പരത്തി പൂവിനുണ്ട് ഗുണങ്ങൾ; ചെമ്പരത്തി ചായ ആരോഗ്യത്തിന് അത്യുത്തമം
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മണം ഇല്ലെങ്കിലും ചെമ്പരത്തി പൂവിനുണ്ട് ഗുണങ്ങൾ; ചെമ്പരത്തി ചായ ആരോഗ്യത്തിന് അത്യുത്തമം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2023, 02:34 pm IST
Facebook
Twitter
WhatsAppTelegram

ഏറ്റവുമധികം ഔഷധ ഗുണങ്ങളടങ്ങിയ ഒന്നാണ് ചെമ്പരത്തി ചായ. ചെമ്പരത്തി ചായ കുടിയ്‌ക്കുന്നതിലൂടെ ആരോഗ്യത്തിന് നിരവധി ഗുണങ്ങളാണ് ഉണ്ടാകുന്നത്. ഇത് ശീലമാക്കുന്നതോടെ രക്തസമ്മർദ്ദം കുറയ്‌ക്കാനും ശരീരത്തിലെ ബാക്ടീരിയകളെ ഇല്ലാതാക്കാനും സഹായിക്കും.

ചെമ്പരത്തി പൂക്കൾ ഉണക്കി വെള്ളത്തിലിട്ട് നന്നായി തിളപ്പിച്ചാണ് ഈ ഔഷധ ചായ തയാറാക്കുന്നത്. എരുവും പുളിയും കലർന്ന രുചിയാണ് ചെമ്പരത്തി ചായയ്‌ക്കുള്ളത്. ചെമ്പരത്തി ചെടികൾ വളരുന്ന കാലാവസ്ഥയ്‌ക്ക് അനുസൃതമായി പൂവിന്റെ രൂപത്തിനും രുചിയ്‌ക്കും മാറ്റം വരും. ചായ തയ്യാറാക്കാനായി സബ്ദാരിഫ എന്ന ഇനത്തിൽപ്പെട്ട ചെമ്പരത്തി പൂക്കളാണ് സാധാരണയായി ഉപയോഗിക്കുന്നത്.

ചെമ്പരത്തിയിൽ ആന്റിഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. കോശങ്ങളുടെ പ്രവർത്തനക്ഷമത കുറയ്‌ക്കുന്ന ഫ്രീ റാഡിക്കലുകളെ നശിപ്പിക്കാൻ കഴിവുള്ള തന്മാത്രകളാണ് ആന്റി ഓക്സിഡന്റുകൾ. ചെമ്പരത്തി ചായ കുടിയ്‌ക്കുന്നതിലൂടെ ശരീരത്തിലെ എൻസൈമുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നു. ഇതിലൂടെ ഫ്രീ റാഡിക്കലുകളുടെ അളവ് 92 ശതമാനം വരെ കുറയ്‌ക്കാൻ സഹായിക്കുന്നു.

രക്തസമ്മർദ്ദം കുറയ്‌ക്കാൻ ഏറ്റവും നല്ല ഉപാധിയാണ് ചെമ്പരത്തി ചായ. രക്തസമ്മർദ്ദം കൂടുതലുള്ളവരെ തിരഞ്ഞെടുത്ത് അവരോട് ചെമ്പരത്തി ചായ പതിവായി കുടിയ്‌ക്കാൻ ഗവേഷകർ ആവശ്യപ്പെട്ടു. തുടർന്ന് ഇത് കുടിച്ചവരിൽ രക്തസമ്മർദ്ദം ഗണ്യമായ കുറഞ്ഞതായാണ് പഠനം കണ്ടെത്തിയത്. രക്തത്തിൽ അടിഞ്ഞ് കൂടുന്ന കൊഴുപ്പിന്റെ അളവ് കുറയ്‌ക്കാനും ചെമ്പരത്തി ചായ നല്ലതാണ്. കരളിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിന് മികച്ച ഒന്നാണിത്. ലിവർ സിറോസിസ് പോലുള്ള രോഗാവസ്ഥയെ പ്രതിരോധിക്കാനും ചെമ്പരത്തി ചായ കുടിയ്‌ക്കുന്നതിലൂടെ സാധിക്കും.

അതുപോലെ, ശരീരഭാരം കുറയ്‌ക്കാൻ അത്യുത്തമമാണ് ചെമ്പരത്തി ചായ. 12 ആഴ്ചകൾ പതിവായി ചെമ്പരത്തി ചായ കുടിക്കുന്നതിലൂടെ ശരീരഭാരം എളുപ്പത്തിൽ കുറയ്‌ക്കാൻ സാധിക്കുന്നു. ചെമ്പരത്തി ചായയിൽ പോളിഫെനോളുകളുടെ അളവ് കൂടുതലായി അടങ്ങിയിട്ടുള്ളതിനാൽ ഇത് ക്യാൻസർ പോലുള്ള രോഗങ്ങൾ വരാനുള്ള സാധ്യതയും കുറയ്‌ക്കുന്നു.

Tags: Healthhibiscus teaSUB
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

ഒറ്റ ദിവസം കൊണ്ട് അക്കൗണ്ടില്‍ 3,500 കോടി! തൃപ്പൂണിത്തുറയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ ഞെട്ടി; സംഭവം ഇങ്ങനെ

ബാലഭാസ്‌കറിന്റെ മരണത്തില്‍ വീണ്ടും അന്വേഷണം; മാതാപിതാക്കളുടെ സംശയങ്ങള്‍ പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവ്

പാറ്റകൾക്ക് ഹിറ്റടിക്കാൻ ഉറച്ച് കേന്ദ്രം; നാളത്തെ സമരത്തിന് അനുമതിയില്ല ; ഡൽഹിയിൽ 57 മെട്രോ സ്റ്റേഷനുകൾ അടച്ചിടും, 25 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

സുഗതൻ യോഗത്തിൽ പങ്കെടുക്കുന്നത് ഒഫീഷ്യൽ ഫോട്ടോഗ്രാഫിൽ വ്യക്തമാണ്; ഉന്നയിച്ച വാദം ദീപക് തെളിയിക്കണം; ഭരണം നഷ്ടപ്പെട്ടതിന്റെ പരിഭ്രാന്തിയാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ: മേയർ വി.വി. രാജേഷ്

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്‌ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പിണറായി കുറ്റക്കാരനാണെന്ന് കോടതിക്ക് പോലും ബോധ്യമായി; ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണം; ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭം: അഡ്വ. ഷോൺ ജോർജ്

ബസുകള്‍ തമ്മിലുള്ള ഓട്ടപ്പാച്ചില്‍ അവസാനിപ്പിക്കാന്‍ ‘ഡൈനാമിക് ടൈം ഷെഡ്യൂളിങ്’; നവംബര്‍ ഒന്നുമുതല്‍ നടപ്പാക്കാന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies