'ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്'; ആശയം നടപ്പായാൽ നേട്ടങ്ങൾ ഇങ്ങനെ..
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

 ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’; ആശയം നടപ്പായാൽ നേട്ടങ്ങൾ ഇങ്ങനെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2023, 06:49 pm IST
Facebook
Twitter
WhatsAppTelegram

ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ് എന്ന നിർദ്ദേശം സംബന്ധിച്ച് പഠിക്കാൻ മുൻ രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് അദ്ധ്യക്ഷനായ എട്ടംഗ സമിതിയെ നിയമിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ.

ലോക്‌സഭയിലേക്കും എല്ലാ സംസ്ഥാനങ്ങളിലെയും നിയമസഭയിലേക്കുമുള്ള തിരഞ്ഞെടുപ്പ് ഒന്നിച്ച് നടത്താനുള്ള പദ്ധതിയാണ് ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പുകൾ ഒരു ദിവസം തീർക്കാനോ അല്ലെങ്കിൽ നിശ്ചിത സമയപരിധിക്കുള്ളിൽ തീർക്കാനോ ആണ് കേന്ദ്ര സർക്കാർ ലക്ഷ്യം വെക്കുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പ് നേരത്തെയാക്കാനും ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം നടക്കേണ്ട ചില സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് ഇതിനൊപ്പം നടത്താനാണ് സാധ്യത.

ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം യാഥാർത്ഥ്യമായാൽ, ചെലവ് കുറയുമെന്നതാണ് ആദ്യത്തെ നേട്ടം. ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തുമ്പോൾ ഉദ്യോഗസ്ഥർക്കും, സുരക്ഷാ സേനകൾക്കുമുള്ള അമിതമായ ജോലി ഭാരം കുറയ്‌ക്കാൻ കഴിയും. ഇതുവഴി പല തവണ ഇലക്ഷൻ പ്രക്രിയയിൽ പങ്കുചേരേണ്ടി വരുന്നത് ഒഴിവാക്കാവുന്നതാണ്. സർക്കാരിന് ഭരണത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്താനും ഈ ആശയം സഹായിക്കുന്നു. പല സമയങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ പ്രചരണത്തിനായി അധികം സമയം നീക്കി വെയ്‌ക്കേണ്ടി വരുന്നു. ഇത് വഴി നയങ്ങൾ നടപ്പിലാക്കുന്നതിന് കാലതാമസം വരുന്നു.

വിഷയം പഠിക്കാനായി എട്ടംഗ സമിതിയെയാണ് കേന്ദ്രം നിയമിച്ചിരിക്കുന്നത്. മിൻ രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് അദ്ധ്യക്ഷനായ സമിതിയിൽ അമിത് ഷാ, അധീർ രഞ്ജൻ ചൗധരി, നബി ആസാദ്, ഹരീഷ് സാൽവെ, എൻ.കെ. സിംഗ്,ഡോ. സുഭാഷ് കശ്യപ്, സഞ്ജയ് കോത്താരി എന്നിവരാണ അംഗങ്ങൾ. കേന്ദ്ര നിയമ മന്ത്രി അർജുന് മേഘ്‌വാൾ പ്രത്യേക ക്ഷണിതാവാണ്.കേന്ദ്ര നിയമകാര്യ സെക്രട്ടറിക്കാണ് സമിതിയുടെ സെക്രട്ടറി ചുമതല.

അടിക്കടിയുള്ള തിരഞ്ഞെടുപ്പുകൾ രാജ്യത്തിന്റെ വിഭവങ്ങളുടെ മേൽ ഭാരം അടിച്ചേൽപ്പിക്കുകയും ഭരണം തടസ്സപ്പെടുത്തുകയും ചെയ്യുന്നുവെന്നത് വസ്തുതയാണ്. 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകൾ ഒരേസമയം നടത്തുന്ന രീതി കൊണ്ടുവരുമെന്ന് ബിജെപി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിന് ശേഷം ഈ വിഷയം ചർച്ച ചെയ്യാൻ സർവകക്ഷിയോഗം വിളിച്ചപ്പോൾ പല പ്രതിപക്ഷ പാർട്ടികളും യോഗത്തിൽ പങ്കെടുത്തിരുന്നില്ല.

Tags: one nation one election
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies