നിരന്തരം അപ്ഡേറ്റുകൾ നൽകി ഉപയോക്താക്കളെ അമ്പരിപ്പിച്ച് കൊണ്ടിരിക്കുകയാണ് വാട്സ്ആപ്പ്. ആൻഡ്രോയിഡ് ആപ്പിനെ അടിമുടി മാറ്റി റീഡിസൈൻ ചെയ്യാനുള്ള പദ്ധതിയിലാണ് വാട്സ്ആപ്പ് ഇപ്പോൾ.
ഇതിനായി പുതിയ ബീറ്റ അപ്ഡേറ്റ് (version 2.23.18.18) പരീക്ഷിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നിലവിലുള്ള പച്ച നിറത്തിൽ നിന്ന് വ്യത്യസ്തമായി വെളുത്ത ടോപ്പ് ബാർ ഉൾപ്പെടുന്നു. മെറ്റീരിയൽ ഡിസൈൻ 3 അടിസ്ഥാനമാക്കിയാണ് നവീകരണം. ആപ്പിലെ പച്ച നിറം പൂർണ്ണമായും പോകില്ലെന്നും വാട്ട്സ്ആപ്പ് ലോഗോയുടെ ഫോണ്ടിൽ ചെറിയ മാറ്റം വരും.
‘ആർക്കൈവ് ഐക്കൺ,’ ‘ന്യൂ ചാറ്റ്’ ഐക്കൺ എന്നിവയടക്കം പച്ച നിറത്തിലുള്ള ചില UI ഘടകങ്ങൾ നിലനിർത്തും. പുതിയ ഡിസൈനിൽ താഴെയുള്ള നാവിഗേഷൻ ബാറും കാണാൻ സാധിക്കും. ഇതുകൂടാതെ, ചാറ്റുകളുടെ മുകളിൽ All, Unread, Personal, ‘Business എന്നിങ്ങനെ ഫിൽട്ടർ ഓപ്ഷനുകളും കാണാൻ സാധിക്കും.
Comments