ഇസ്രോയുടെ അടുത്ത ലക്ഷ്യം ശുക്രൻ; ആദിത്യ എൽ-1 ബഹിരാകാശ ദൗത്യം എന്നതിലുപരി ശാസ്ത്ര ദൗത്യം: എസ് സോമനാഥ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇസ്രോയുടെ അടുത്ത ലക്ഷ്യം ശുക്രൻ; ആദിത്യ എൽ-1 ബഹിരാകാശ ദൗത്യം എന്നതിലുപരി ശാസ്ത്ര ദൗത്യം: എസ് സോമനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2023, 09:19 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഐഎസ്ആർഒയുടെ അടുത്ത ലക്ഷ്യം ശുക്രനിലേക്കുള്ള വിക്ഷേപണമാണെന്ന് ഇസ്രോ ചെയർമാൻ എസ്.സോമനാഥ്. ആദിത്യ എൽ-1 ബഹിരാകാശ ദൗത്യം എന്നതിലുപരി ഇതൊരു ശാസ്ത്ര ദൗത്യമാണ്. ഇത്രയും കാലം ഭൂമിയ്‌ക്ക് ചുറ്റും സഞ്ചരിക്കുന്ന ഉപഗ്രഹങ്ങളാണ് നാം വിക്ഷേപിച്ചിരുന്നത്. പിന്നീട് ചന്ദ്രനിലേക്കും ഉപഗ്രഹം വിക്ഷേപിച്ചു. ഇതാദ്യമായാണ് ലെഗ്രാഞ്ച് പോയിന്റിലേക്ക് (എൽ1) ഉപഗ്രഹം വിക്ഷേപണം നടത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ശുക്രനിലേക്കുള്ള ദൗത്യത്തിനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്. ശുക്രനിലെത്തി ലാൻഡ് ചെയ്യണമോ വേണ്ടയോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ വിലയിരുത്തി വിശദമായ പദ്ധതിരേഖ തയ്യാറാക്കുന്നുണ്ട്. വൈകാതെ ഈ ദൗത്യത്തിന് അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നാസയുമായി ചേർന്നുള്ള നാസ-ഇസ്‌റോ സിന്തറ്റിക് അപ്പർച്ചർ റഡാർ വിക്ഷേപണത്തിന് അനുമതിയായിട്ടുണ്ട്. 2024 ജനുവരിയിൽ ഇത് നടക്കും. ചന്ദ്രനിലേക്കുള്ള നാലാം ദൗത്യം, ചൊവ്വയിലേക്കുള്ള രണ്ടാം ദൗത്യം തുടങ്ങിയവയും ചർച്ച ചെയ്ത് വരികയാണ്. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് ചെയ്തത് പോലെ ചൊവ്വയിൽ ഇറങ്ങുന്നതിനെക്കുറിച്ചും ആലോചനയുണ്ട്’ സോമനാഥ് വ്യക്തമാക്കി.

‘ആദിത്യ എൽ-1 ന്റെ വിക്ഷേപണം വിജയകരമായെങ്കിലും അത് ആ പോയിന്റിൽ കൃത്യമായെത്തി ഭ്രമണപഥം കണ്ടെത്തിയാൽ മാത്രമേ ദൗത്യം വിജയമായെന്ന് പറയാനാകൂ. 2024 ജനുവരി ആദ്യവാരം ആ പോയിന്റിലേക്ക് ആദിത്യ എൽ-1 എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ മറ്റ് ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളെയും പങ്കാളികളാക്കുന്ന ദൗത്യം എന്ന പ്രത്യേകത കൂടി ആദിത്യ എൽ1-നുണ്ട്. മുമ്പ് ഐഎസ്ആർഒ നടത്തുന്ന ദൗത്യങ്ങളിൽ നിന്നുള്ള ഡേറ്റ ഉപയോഗിച്ച് മറ്റ് ശാസ്ത്ര സ്ഥാപനങ്ങൾ പഠനം നടത്തുന്നതാണ് പതിവ്. എന്നാൽ ഇത്തവണ അവരുടെ പങ്കാളിത്തം കൂടിയുണ്ട്. ആദിത്യ എൽ 1-ന്റെ രണ്ട് പേലോഡുകൾ തയാറാക്കിയത് ഐഎസ്ആർഒയ്‌ക്ക് പുറത്തുള്ള സ്ഥാപനങ്ങളാണെന്നും സോമനാഥ് പറഞ്ഞു.

Tags: isroVENUSS somanadth
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies