ഏഷ്യാകപ്പിലെ ഇന്ത്യാ-പാക് പോരാട്ടം മഴകാരണം മുടങ്ങിയതില്‍ ഇന്ത്യന്‍ ആരാധകര്‍ ഏറെ വിഷമത്തിലാണ്. സൂപ്പര്‍ താരങ്ങളുടെ മികച്ച പ്രകടനം കാണാനാകാത്തതും അവരെ കണ്ണീരിലാഴ്ത്തിയിരുന്നു. എന്നാല്‍ ഇതില്‍ വിഷമിക്കുന്ന ഒരു പാക് ആരാധിക കൂടെയുണ്ട്.
കോഹ്ലിയുടെ ബാറ്റിംഗ് കാണാന്‍ വേണ്ടി മാത്രം കാന്‍ഡിയില്‍ എത്തിയ പാക് ആരാധികയാണ് സങ്കടത്തോടെ മടങ്ങിയത്. മത്സരം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് മാദ്ധ്യമങ്ങളോട് യുവതി പ്രതികരിച്ചത്. ഇരു കവിളുകളിലും പാകിസ്താന്റെയും ഇന്ത്യയുടെയും പതാക പതിച്ചാണ് ഇവര്‍ മത്സരം കാണാനെത്തിയത്. നാല് റണ്‍സിനാണ് കോഹ്ലി ഇന്നലെ കൂടാരം കയറിയത്.
‘ഞാന്‍ കോഹ്ലിയുടെ ഏറ്റവും വലിയ ആരാധികയാണ്. അദ്ദേഹത്തിന് വേണ്ടിമാത്രമാണ് മത്സരം കാണാനെത്തിയത്. കോഹ്ലി സെഞ്ച്വറി അടിക്കുമെന്ന് കരുതി. അദ്ദേഹം നേരത്തെ പുറത്തായത് എന്റെ നെഞ്ച് തകര്‍ത്തു- ആരാധിക പറഞ്ഞു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇതിന് പിന്നാലെ ആരാധികയുടെ പേരും ഐഡിയും തപ്പി നിരവധി ആരാധകരും രംഗത്തെത്തി.
A Pakistan fan came for Virat Kohli said:
“I came only for Virat Kohli, I expected a century from him. My heart is broken”. pic.twitter.com/PTbfhuOT9d
— Mufaddal Vohra (@mufaddal_vohra) September 3, 2023
“>
Comments