കൊൽക്കൊത്ത : സ്വന്തം ഗ്രാമത്തിലെ റോഡ് നന്നാക്കാൻ തൃണമൂൽ കൊണ്ഗ്രെസ്സ് അനുവദിക്കാത്തതു കൊണ്ട് സ്വയം തുനിഞ്ഞിറങ്ങി ബിജെപി വനിതാ എം എൽ ഏ. കുട്ടയും കട്ടപ്പാരയും തൂമ്പയുമെടുത്ത് റോഡ് നന്നാക്കാൻ ഇറങ്ങിയ വനിതാ എം എൽ ഏ യെ സഹായിക്കാൻ സഥലത്തെ ബിജെപി പ്രവർത്തകരും കൂടിയതോടെ സംഭവം തൃണമൂൽ കോൺഗ്രസിനെ വിറളി പിടിപ്പിച്ചു. ഇതിനിടെ കല്ലും മണ്ണും ചുമക്കുന്ന എം എൽ ഏ യുടെ വീഡിയോ ബംഗാൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുക കൂടി ചെയ്തതോടെ തൃണമൂൽ സർക്കാർ പ്രതിരോധത്തിലായി.
സാൽതോറ നിയോജകമണ്ഡലത്തിൽ നിന്ന് ബിജെപി ടിക്കെറ്റിൽ ജയിച്ച ചന്ദന ബൗരിയാണ് റോഡ് നന്നാക്കാൻ തുനിഞ്ഞിറങ്ങിയത്. ബങ്കുരയിലെ ഗംഗാജൽഘണ്ടി ബ്ലോക്കിലെ കേലായ് ഗ്രാമത്തിൽപ്പെട്ടയാളാണ് സാൽതോറയിലെ ബിജെപി എംഎൽഎ ചന്ദന ബൗരി. ഗംഗാജൽഘണ്ടി ബ്ലോക്കിലെ രംഗമേത്യ മുതൽ എംഎൽഎയുടെ ഗ്രാമമായ കേളായി രാജമേള വരെയുള്ള റോഡിന്റെ അവസ്ഥ ഏറെ നാളായി മോശമാണ്. ഇക്കാര്യം പലതവണ തൃണമൂൽ ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരിഹാരമുണ്ടായില്ല.
ഒടുവിൽ തന്റെ നിയമസഭാ മണ്ഡല വികസന ഫണ്ടിൽ നിന്ന് റോഡ് നന്നാക്കാൻ തുക അനുവദിക്കുകയായിരുന്നു. പക്ഷെ തൃണമൂൽ ഭരിക്കുന്ന പഞ്ചായത്തു സമിതിയും സർക്കാരും ഈ പദ്ധതിക്ക് ഇടങ്കോലിട്ടു.
പ്രതിപക്ഷ എം.എൽ.എ ആയത് കൊണ്ട് മാത്രം തന്റെ ഗ്രാമത്തിലെ റോഡുകൾ നന്നാക്കാൻ അനുവദിച്ചില്ലെന്നും പ്രൊജക്റ്റ് അംഗീകരിക്കുന്നില്ലെന്നും പലതവണ ചന്ദന ബൗരി പരാതി പറഞ്ഞിരുന്നു. പ്രദേശത്തെ ജനങ്ങളും ഈ ശോച്യാവസ്ഥയിൽ ഏറെ പ്രയാസപ്പെട്ടാണ് ദിനംപ്രതി യാത്ര ചെയ്യേണ്ടി വന്നത്. മഴക്കാലമായതോടെ ഈ റോഡിന്റെ സ്ഥിതി കൂടുതൽ മോശമായിരിക്കുകയായിരുന്നു. ഒടുവിൽ സഞ്ചാരയോഗ്യമല്ലാത്ത റോഡ് പുനഃസ്ഥാപിക്കാൻ രണ്ടും കൽപ്പിച്ച് ചന്ദന കളത്തിലിറങ്ങി.തന്റെ ഭർത്താവിനൊപ്പം പണിയായുധങ്ങളുമേന്തി എം.എൽ.എ റോഡ് അറ്റകുറ്റപ്പണി നടത്തി. ഇത് കണ്ട് പ്രദേശത്തെ ചില ബിജെപി പ്രവർത്തകരും രംഗത്തെത്തി. ‘ഞാനും ഭർത്താവും ചേർന്ന് സ്വന്തം ശമ്പളത്തിൽ നിന്ന് കല്ല് കൊണ്ടുവന്ന് റോഡ് നന്നാക്കുകയാണ്’ എന്ന് ചന്ദന ബൗരി പറയുന്ന വീഡിയോ വൈറലായിരിക്കുകയാണ്.
ചന്ദന ബൗരിയുടെ ഭർത്താവ് ശ്രാവൺ നിർമ്മാണ സൈറ്റുകളിൽ ദിവസേനകൂലിക്ക് കല്പണിക്കാരനായി ജോലി ചെയ്യുന്നു.എം.എൽ.എ ആകുന്നതിന് മുമ്പ് ഭർത്താവിനൊപ്പം ചന്ദന ബൗരി ദീർഘകാലം കൽപ്പണിക്കാരിയായി ജോലി ചെയ്തിരുന്നു.ഏറെ പിന്നോക്കാവസ്ഥയിലുള്ള അവരെ ബിജെപി നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി ആക്കിയത് ഒരുപാട് ചർച്ച ചെയ്യപ്പെട്ടിരുന്നു.
എന്നാൽ ഭരണപക്ഷത്തിന്റെ നിസ്സഹകരണം മൂലം എംഎൽഎയ്ക്ക് പഴയ പണി തുടരേണ്ടി വന്നു എന്നാണ് സോഷ്യൽ മീഡിയയിലെ കമെന്റുകൾ.
തന്റെ മണ്ഡലത്തിൽ ഭരണകക്ഷിക്ക് വിജയിക്കാനാകാത്തതിനാലാണ് റോഡ് നന്നാക്കാൻ അവർ അനുവദിക്കാത്തത് എന്ന് എംഎൽഎ ചന്ദന ബൗരി പറഞ്ഞു. ഈ സാഹചര്യത്തിലാണ് താൻ ഭർത്താവിനൊപ്പം റോഡ് നന്നാക്കാൻ മുൻകൈയെടുത്തത്.
Comments