വ്യാപാരികൾക്ക് സന്തോഷ വാർത്ത! അക്കൗണ്ടിൽ പണമെത്താൻ ഇനി ടു-ഇൻ വൺ സൗണ്ട് ബോക്‌സ്; കാർഡ് സൗണ്ട്‌ബോക്‌സ് പുറത്തിറക്കി; ഉപഭോക്താക്കൾ ചെയ്യേണ്ടത് ഇത്രമാത്രം..
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വ്യാപാരികൾക്ക് സന്തോഷ വാർത്ത! അക്കൗണ്ടിൽ പണമെത്താൻ ഇനി ടു-ഇൻ വൺ സൗണ്ട് ബോക്‌സ്; കാർഡ് സൗണ്ട്‌ബോക്‌സ് പുറത്തിറക്കി; ഉപഭോക്താക്കൾ ചെയ്യേണ്ടത് ഇത്രമാത്രം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2023, 08:20 pm IST
Facebook
Twitter
WhatsAppTelegram

രാജ്യത്ത് റെക്കോർഡ് ഡിജിറ്റൽ ഇടപാടുകളാണ് നടക്കുന്നത്. വ്യവസായ മേഖലയിലുള്ളവർക്ക് ഏറെ ഉപകാരപ്രദവുമാണ് ഈ ഡിജിറ്റൽ സംവിധാനങ്ങൾ. ഡിജിറ്റൽ പേയ്‌മെന്റ് ആപ്പുകളിൽ പേടിഎമ്മിനോടാണ് വ്യാപാരികൾക്ക് പ്രിയം. പേടിഎമ്മിന്റെ സൗണ്ട് ബോക്‌സാണ് കാരണം. പണം അക്കൗണ്ടിലെത്തിയോ എന്നറിയാൻ ഫോൺ പരിശോധിക്കേണ്ടതില്ല, മറിച്ച് സൗണ്ട് ബോക്‌സിൽ നിന്ന് ശബ്ദ സന്ദേശമെത്തും. സ്‌കാൻ ചെയ്ത് പണം കൈമാറുന്നതോടെ ബോക്‌സിൽ നിന്ന് ശബ്ദമെത്തുന്നതായിരുന്നു സൗണ്ട് ബോക്‌സ്. എന്നാൽ കാർഡ് സൗണ്ട് ബോക്‌സ് അവതരിപ്പിച്ചിരിക്കുകയാണ് പേടിഎം.

പേടിഎമ്മിന്റെ ഉടമസ്ഥതയിലുള്ള One97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡാണ് കാർഡ് സൗണ്ട്‌ബോക്‌സ് പുറത്തിറക്കിയത്. വിസ, മാസ്റ്റർകാർഡ്, അമേരിക്കൻ എക്‌സ്പ്രസ്, റുപേ എന്ന് തുടങ്ങി എല്ലാ കാർഡ് പേയ്‌മെന്റുകളും കാർഡ് സൗണ്ട് ബോക്‌സ് സ്വീകരിക്കും. മൊബൈൽ പേയ്‌മെന്റുകളും കാർഡ് പേയ്‌മെന്റുകളും ഒരേ ബോക്‌സിൽ ഇനി ലഭ്യമാകും. എൽസിഡി ഡിസ്‌പ്ലേ വഴിയും ശബ്ദത്തിലൂടെയും പേയ്‌മെന്റ് വിവരങ്ങൾ ബോക്‌സ് നൽകും. ‘ടാപ്പ് ആന്റ് പേ’ സംവിധാനവും കാർഡ് ബോക്‌സിൽ അവതരിപ്പിച്ചിട്ടുണ്ട്. 5,000 രൂപയുടെ ഇടപാടാണ് ടാപ്പ് ആന്റ് പേ വഴി കൈമാറ്റം ചെയ്യാവുന്നത്. 4 W സ്പീക്കറാണ് ബോക്‌സിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അഞ്ച് ദിവസം വരെ ശേഷിയുള്ള ബാറ്ററിയാണ് ഘടിപ്പിച്ചിരിക്കുന്നത്.

രാജ്യത്തെ ചെറുകിട വ്യാപാരങ്ങളെ നവീകരിക്കുന്നതിലും സാമ്പത്തിക ഇടപാടുകൾ ലളിതമാക്കുന്നതിനും പേടിഎം ഏറെ ശ്രദ്ധിക്കുന്നുണ്ടെന്ന് പേടിഎം സഹസ്ഥാപകൻ വിജയ് ശേഖർ ശർമ വ്യക്തമാക്കി. ലളിതമായ പണമിടപാടുകൾ ലഭ്യമാകുന്നതിന്റെ അടുത്ത പടിയാണ് പേടിഎം കാർഡ് സൗണ്ട് ബോക്‌സെന്നും അദ്ദേഹം പറഞ്ഞു. വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും മൊബൈൽ പേയ്‌മെന്റ് പോലെ തന്നെ ആവശ്യമാണ് കാർഡ് പേയ്‌മെന്റെന്ന് കണ്ടെത്തി. ഈ രണ്ട് ആവശ്യങ്ങളും ലയിപ്പിക്കുന്നതാണ് പുതിയ ബോക്‌സെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പണരഹിത ഇടപാടുകളെ ത്വരിതപ്പെടുത്തുകയും കോൺടാക്‌റ്റ് ലെസ് കാർഡ് പേയമെന്റുകൾ നടത്തുകയും ചെയ്യുന്ന സംവിധാനമാണ് പേടിഎം സൗണ്ട് ബോക്‌സ്. ഈ സംവിധാനം രാജ്യത്ത് ആദ്യമായാണ് അവതരിപ്പിക്കുന്നതെന്ന് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ അറിയിച്ചു.

Tags: paytmSUBCard SoundboxTwo-in-one Soundbox
Share
Tweet
SendShare

More News from this section

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

Latest News

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies