പുത്തൻ സ്മാർട്ട്ഫോണുമായി റിയൽമി. റിയൽമി സി51 ഇന്ത്യയിൽ ലോഞ്ച് ചെയ്തു. കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകളുമായാണ് ഫോൺ എത്തുന്നത്.
രണ്ട് കളർ വേരിയന്റുകളാണ് ഫോണിനുള്ളത്. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ഫോണിന് 8,999 രൂപയാണ് വില. മിന്റ് ഗ്രീൻ, കാർബൺ ബ്ലാക്ക് കളർ ഓപ്ഷനുകളിൽ സ്മാർട്ട്ഫോൺ ലഭ്യമാകും. ഫ്ലിപ്പ്കാർട്ട്, റിയൽമി, ഓഫ് ലൈൻ സ്റ്റോറുകൾ എന്നിവ വഴിയാണ് റിയൽമി സി51 സ്മാർട്ട്ഫോൺ വിൽപ്പനയ്ക്കെത്തുന്നത്.
90Hz ഡിസ്പ്ലേ, യൂണിസോക് ചിപ്പ്സെറ്റ്, ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്, 5,000 mAh ബാറ്ററി എന്നിങ്ങനെയുള്ള സവിശേഷതകൾ റിയൽമി സി51 സ്മാർട്ട്ഫോണിലുണ്ട്. ആൻഡ്രോയിഡ് 13 ബേസ്ഡ് റിയൽമി യുഐ ടി എഡിഷനും ഫോണിലുണ്ട്. രണ്ട് പിൻ ക്യാമറകളുമായിട്ടാണ് റിയൽമി സി51 സ്മാർട്ട്ഫോൺ വരുന്നത്. 50 മെഗാപിക്സലാണ് ഈ ഫോണിലെ പ്രൈമറി ക്യാമറ. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി എട്ട് എംപി സെൽഫി ക്യാമറയുമുണ്ട്. സ്റ്റോറേജ് 2 ടിബി വരെ എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനം റിയൽമി സി51 ഫോണിലുണ്ട്. ഉപയോഗിക്കാത്ത സ്റ്റോറേജ് റാമാക്കി മാറ്റാൻ സാധിക്കുന്ന വെർച്വൽ റാം ഫീച്ചറും ഫോണിലുണ്ട്. 4 ജിബി വരെ റാം എക്സ്പാൻഡ് ചെയ്യാനുള്ള ഫീച്ചറാണ് നൽകുന്നത്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് റീഡറും ഹെഡ്ഫോൺ ജാക്കും റിയൽമി സി51-ൽ ലഭ്യമാണ്.
Comments