ബെംഗളൂരു: ഡിഎംകെ നേതാവിന് അജ്ഞാതരുടെ മർദ്ദനം. മുൻ മന്ത്രി എം.കെ അളഗിരിയുടെ അനുയായി വി.കെ ഗുരുസ്വാമിക്കാണ് ബെംഗളൂരുവിൽ വെച്ച് മർദ്ദനമേറ്റത്. ഡിഎംകെയുടെ കൈയ്യാളാണ് ഗുരുസ്വാമി. കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ എത്തിയ ഇയാളെ മറ്റൊരു ഗൂണ്ടാ സംഘം ആക്രമിക്കുകയായിരുന്നു. ബെംഗളൂരുവിലെ ഹോട്ടലിൽ ഭൂമി തർക്കം പരിഹരിക്കാനാണ് ഇയാൾ എത്തിയത്. ഭൂമി തർക്കവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾക്ക് ഇടയിലാണ് ആക്രമണം. ആക്രമണത്തിന് പിന്നാലെ ഇയാളെ ആശുപത്രിയിലെത്തിച്ചു.
തമിഴ്‌നാട്ടിലടക്കം വിവിധ കേസുകളിൽ ഗുരുസ്വാമി പ്രതിയാണ്. കേസുകളിൽ ഒട്ടുമിക്കതും രാഷ്‌ട്രീയ ഇടപെടുലുകളെ തുടർന്നുണ്ടായ കേസുകളാണ്. എന്നാൽ രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച് ഇയാൾ കേസുകളിൽ നിന്നും രക്ഷപ്പെടുകയാണ് ചെയ്യുന്നത്. ഇപ്പോൾ ബെംഗളൂരുവിൽ നടന്ന ആക്രമണത്തിന് പിന്നിൽ ആരാണെന്ന് ഇതുവരെ പോലീസിന് കണ്ടെത്താനായിട്ടില്ല. അക്രമികൾ എത്തിയ വാഹനം തമിഴ്‌നാട് രജിസ്‌ട്രേഷനാണ് എന്നു മാത്രമാണ് ലഭ്യമായ വിവരം.
Comments