ഇസ്ലാമാബാദ്: പാകിസ്താനിലെ സിന്ധിൽ ഹിന്ദു വിഭാഗത്തിൽപ്പെട്ട പൗരപ്രമുഖന്മാരുടെ തിരോധാനത്തിൽ പ്രതിഷേധം ശക്തമാകുന്നു. കാഷ്മോര വാലിയിൽ നിന്നാണ് ന്യൂനപക്ഷ സമുദായാംഗങ്ങളെ തട്ടിക്കൊണ്ട് പോയത്. സംഭവത്തിൽ മതിയായ അന്വേഷണം നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.
മുഖി ജഗദീഷ് കുമാർ, സാഗർ കുമാർ, ജയ്ദീപ് കുമാർ എന്നിവരെയാണ് അജ്ഞാതർ തട്ടിക്കൊണ്ട് പോയത്. ഇവരെ തട്ടിക്കൊണ്ട് പോയതിൽ പ്രതിഷേധിച്ച് സിന്ധ്-പഞ്ചാബ് അതിർത്തി പ്രദേശമായ ദേരാമോറിലും സമരം നടക്കുകയാണ്.
Comments