മലപ്പുറം: മരണ വീട്ടിലേയ്ക്കുള്ള യാത്രയ്ക്കിടെ നാലംഗ സംഘം സഞ്ചരിച്ചിരുന്ന കാറിന് തീപിടിച്ചു. സംഭവത്തിൽ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. യാത്രയ്ക്കിടെ കാറിൽ നിന്ന് പുക ഉയരുന്നത് കണ്ട യാത്രക്കാർ വാഹനം നിർത്തി പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു. തിരൂർ – ചമ്രവട്ടം റോഡിൽ ആലിങ്ങലിലായിരുന്നു സംഭവം.
ഇന്നലെ രാവിലെയായിരുന്നു സംഭവം. ഇവർ മലപ്പുറത്ത് നിന്ന് എറണാകുളത്തേയ്ക്ക് പോകുംവഴിയാണ് അപകടം സംഭവിച്ചത്. എൻജിൻ ഭാഗത്താണ് ആദ്യം തീ ഉയർന്നത്. പിന്നാലെ കാറിന് തീ പിടിക്കുകയായിരുന്നു. തിരൂരിൽ നിന്ന് അഗ്നിരക്ഷാസേനയെത്തി തീയണച്ചു.
Comments