ഏഷ്യ കപ്പിലെ ഇന്ത്യൻ ടീമിന്റെ പ്രകടനം മോശപ്പെട്ടതെന്ന് നായകൻ രോഹിത് ശർമ്മ. പാകിസ്താനെതിരായ മത്സരത്തിൽ ഇന്ത്യൻ ടീം സമ്മർദ്ദത്തിലായിരുന്നെന്നും മികച്ചം പ്രകടനം പുറത്തെടുക്കാൻ ഇതുവരെ ടീമിന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ടീമിലേയ്‌ക്ക് നാളുകൾക്ക് ശേഷമാണ് പലതാരങ്ങളും തിരിച്ചെത്തിയത്. ഇത് ടീമിന്റെ പ്രകടനം മോശമാകാൻ കാരണമായെന്നും രോഹിത് പറഞ്ഞു. സൂപ്പർ ഫോറിലെത്തുമ്പോൾ ന്യായീകരണം നടത്തിയിട്ട് കാര്യമില്ല. ഏഷ്യാ കപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലെ പ്രകടനം കൊണ്ട് ടീമിന്റെ മികവ് അളക്കാനാവില്ലെന്നും ലോകകപ്പിന് മുമ്പ് ഇനിയും ഏറെ മെച്ചപ്പെടാനുണ്ടെന്നും രോഹിത് കൂട്ടിച്ചേർത്തു.
ആദ്യ മത്സരത്തിൽ സമ്മർദ്ദത്തിലായപ്പോൾ ഇഷാനും ഹാർദ്ദിക്കുമാണ് ഇന്ത്യൻ ടീമിനെ മികച്ച സ്‌കോറിലെത്തിച്ചത്. മാച്ചിൽ മുഴുവനായും ഇന്ത്യയ്‌ക്ക് മികച്ച പ്രകടനം കൈവരിക്കാൻ സാദ്ധിച്ചില്ല. എന്നാൽ നേപ്പാളിനെതിരെ ഇന്ത്യയുടെ ബൗളിംഗ് മോശമല്ലായിരുന്നെങ്കിലും ഫീൽഡിംഗ് വളരെ മോശമായിരുന്നു- രോഹിത് പറഞ്ഞു.
Comments