വളരെ ചുരുങ്ങിയ കാലയളവു കൊണ്ട് ജനപ്രീതി നേടിയ സ്മാർട്ട് ഫോണുകളിലൊന്നാണ് ഹോണർ. മൂന്ന് വർഷം മുമ്പാണ് ഇന്ത്യയിൽ ഹോണർ അവസാനമായി അവതരിപ്പിച്ചത്. ഇപ്പോഴിതാ ഇന്ത്യൻ വിപണിയിലേക്ക് തിരിച്ചു വരാനുള്ള ഒരുക്കത്തിലാണ് ഹോണർ. ‘ഹോണർ 90’ എന്ന സ്മാർട്ട്ഫോൺ അവതരിപ്പിച്ചാണ് ഇന്ത്യൻ വിപണി കീഴടക്കാൻ കമ്പനി മുന്നിട്ടിറങ്ങുന്നത്. ഡിവൈസ് ഇതിനകം തന്നെ ആമസോണിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. സ്മാർട്ട്ഫോണിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാം..
ഹോണർ 90
സെപ്റ്റംബർ മാസത്തിൽ തന്നെ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. 6.7 ഇഞ്ച് ഡിസ്പ്ലെയും സ്നാപ്ഡ്രാഗൺ 7ജെൻ 1 പ്രോസസ്സർ ഉൾപ്പെടുത്തി ആകർഷണീയമായ ഡിസൈനോടു കൂടിയാണ് സ്മാർട്ട്ഫോൺ വിപണിയിലെത്തുന്നത്.
വില
256 ജിബി സ്റ്റോറേജും 12 ജിബി റാമുമുള്ള ഡിവൈസിന് 29,000 രൂപയാണ് വിലയായി വരുന്നത്. 256 ജിബി സ്റ്റോറേജും 16 ജിബി റാമുള്ള വേരിയന്റിന് 32,680 രൂപയാണ് വില വരുന്നത്. ഇതിനു പുറമെ 512 ജിബി സ്റ്റോറേജുള്ള ഹൈവേരിയന്റിന് 35,017 രൂപയാണ് വിലയായി വരുന്നത്.
ക്യാമറ
ക്യാമറകളിലേക്ക് എത്തിയാൽ മൂന്ന് ക്യാമറകളാണ് ഫോണിലുള്ളത്. 200 എംപി പ്രൈമറി ക്യാമറയാണ് ഡിവൈസിൽ കിട്ടുന്നത്. ഏത് ലൈറ്റിംഗിലും മികച്ച ചിത്രങ്ങൾ ക്യാറയ്ക്ക് പകർത്താൻ കഴിയുമെന്നതാണ് ഇതിന്റെ സവിശേഷത. ഇതിനോടൊപ്പം തന്നെ വൈഡ് ആങ്കിൾ ക്യാമറയും ലഭിക്കുന്നു. ഫ്രണ്ട് ക്യാമറയായി 50 എംപി ക്യാമറയാണ് കമ്പനി നൽകിയിരിക്കുന്നത്. ഇത് സെൽഫികളുടെ മിഴിവ് വർദ്ധിപ്പിക്കുമെന്നതും ശ്രദ്ധേയമാണ്.
ബാറ്ററി സവിശേഷതകൾ
5,000mAh ബാറ്ററിയുമായാണ് ഹോണർ 90 സ്മാർട്ട്ഫോണിനായി എത്തുന്നത്. മുൻനിര സ്മാർട്ട്ഫോണുകളുടെ ബാറ്ററി സജ്ജീകരണങ്ങളോട് കിടപിടിക്കുന്നവിധത്തിലാണ് ഇതിന്റെയും ബാറ്ററി ബാക്കപ്പും. ഇതിനോടൊപ്പം ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും സി-പോർട്ട് പിൻ കൂടി ലഭ്യമാക്കുന്നുണ്ട്.
Comments