മൊയ്തീനെ വെട്ടിയത് സിപിഎം നേതാക്കൾ; കരുവന്നൂരിൽ കുരുക്ക് മുറുക്കി ഇഡി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മൊയ്തീനെ വെട്ടിയത് സിപിഎം നേതാക്കൾ; കരുവന്നൂരിൽ കുരുക്ക് മുറുക്കി ഇഡി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2023, 11:28 am IST
FacebookTwitterWhatsAppTelegram

തൃശൂർ: എസി മൊയ്തീനെതിരെ മൊഴി നൽകിയത് സിപിഎം പ്രവർത്തകരെന്ന് സൂചന. മുൻ മന്ത്രിയായ എസി മൊയ്തീൻ അനധികൃതമായി ബാങ്കിൽ നടത്തിയ ഇടപാടുകള കുറിച്ചാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ സിപിഎം പ്രവർത്തകർ വെളിപ്പെടുത്തിയത്. മൊയ്തീൻ ഉൾപ്പെടെ 3 പ്രധാനപ്പെട്ട നേതാക്കളുടെ സാമ്പത്തിക വളർച്ചയെ പറ്റിയാണ് ബാങ്ക് ഡയറക്ടർമാരായ സിപിഎമ്മുകാർ മൊഴി നൽകിയത്.

ബിനാമികളുടെ മൊഴിയിൽ നിന്ന് നേരത്തെ ലഭിച്ച സൂചനകളിൽ വസ്തുതയുണ്ടെന്ന് തിരിച്ചറിഞ്ഞതോടെയാണ് ബിനാമികളുമായി മൊയ്തീന് ബന്ധമുണ്ടെന്ന് ഇ.ഡി സ്ഥിരീകരിച്ചത്. സിപിഎം തൃശൂർ മുൻ ജില്ലാ കമ്മിറ്റി അംഗം സികെ ചന്ദ്രനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിട്ടില്ലെങ്കിലും ഇ.ഡി ചോദ്യം ചെയ്തിട്ടുണ്ട്. ഇതേതുടർന്ന് സിപിഎം അംഗത്വത്തിൽ നിന്ന് ചന്ദ്രനെ പുറത്താക്കിയെങ്കിലും പിന്നീട് തിരിച്ചെടുത്തു. കരുവന്നൂർ ബാങ്കിന്റെ ചുമതല വഹിച്ചിരുന്നത് ചന്ദ്രനായിരുന്നു. എസി മൊയ്തീന്റെ ബന്ധുവാണ് ബാങ്കിൽ തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാനവ്യക്തിയെന്ന ആരോപണവും ഇവർ ഉയർത്തിട്ടുണ്ട്.

സിപിഎമ്മിന്റെ അധീനതയിലുളള ബാങ്കിൽ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് പാർട്ടിക്ക് നേരത്തെ പരാതി ലഭിച്ചിരുന്നു. ഇതിന് ശേഷമാണ് കരുവന്നൂർ ബാങ്കിൽ കോടികളുടെ തട്ടിപ്പ് നടന്നത്. ഇഡി ചോദ്യംചെയ്യലിൽ ഇക്കാര്യം സിപിഎം പ്രവർത്തകർ സമ്മതിച്ചിട്ടുണ്ട്. ബാങ്കിന് പുറത്തുള്ളവർക്ക് പണം നൽകിയതും ഓഹരി ഉടമകൾ അറിയാതെ അവരുടെ പേരിൽ സിപിഎം നേതാക്കൾ വായ്പ കൊടുത്തതുമെല്ലാം പാർട്ടിക്ക് ഇതേക്കുറിച്ച് അറിവു കിട്ടിയ ശേഷമാണെന്നും നേതാക്കൾ സമ്മതിക്കുന്നു. സത്യം തുറന്ന് പറഞ്ഞതിന്റെ പേരിൽ പാർട്ടി ഇവർക്കെതിരെ നടപടിയെടുത്തു. ഇങ്ങനെ പാർട്ടി നടപടിയെടുത്തവരിൽ നിന്നും ഇഡി വിവിരങ്ങൾ ശേഖരിച്ചിട്ടുണ്ട്.

തട്ടിപ്പ് നടക്കുന്ന സമയത്ത് സിപിഎം ജില്ലാ നേതൃത്വത്തിന് ബാങ്കിലെ ഇടപാടുകളെക്കുറിച്ച് അറിവുണ്ടായിരുന്നു എന്നാണ് ഇവരിൽ പലരും ഇഡിയ്‌ക്ക് നൽകിയ മൊഴി. മൊയ്തീന് പുറമേ സിപിഎമ്മിന്റെ പ്രാദേശിക ചുമതലയുള്ള രണ്ടുപേർ കൂടി കേസിൽ പ്രതികളാകും. ബാങ്കിലേക്കു വിദേശത്ത് നിന്നടക്കം പണം വന്നതും പോയതും ഇവരുടെ അറിവോടു കൂടിയാണെന്നാണ് ചോദ്യം ചെയ്യ്തവർ നൽകിയ മൊഴി.

Tags: CPMENFORCEMENT DIRECTORATEkaruvannoor bank caseAC Moideen
ShareTweetSendShare

More News from this section

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

Latest News

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies