പാരീസ് : മുസ്ലീം മത വസ്ത്രമായ അബായ ധരിച്ചെത്തിയ വിദ്യാർത്ഥികളെ തിരിച്ചയച്ച് ഫ്രഞ്ച് സ്കൂളുകൾ. മുന്നോറോളം കുട്ടികളാണ് സ്കൂളിലേക്ക് അബായ ധരിച്ചെത്തിയത്. സ്കൂളിലെ വസ്ത്രധാരണ നിയമങ്ങൾ അറിയിച്ചതോടെ പലരും അബായ മാറ്റാൻ തയ്യാറായെന്നും എന്നാൽ അബായ മാത്രമേ ധരിക്കൂവെന്ന് വാശിപിടിച്ച 67 കുട്ടികളെയാണ് പുറത്താക്കിയതെന്നും വിദ്യാഭ്യാസ മന്ത്രി ഗബ്രിയേൽ അത്താൽ പറഞ്ഞു.
കഴിഞ്ഞ മാസമാണ് സ്കൂളുകളിൽ അബായ നിരോധിക്കുകയാണെന്ന ഉത്തരവ് ഫ്രഞ്ച് സർക്കാർ പുറത്തിറക്കിയത്. വിദ്യാഭ്യാസ മേഖലയിൽ ഉണ്ടായിരിക്കേണ്ട മതേതരത്വത്തിന് എതിരാണ് ഇത്തരം വസ്ത്രങ്ങളെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നിരോധനം . സ്കൂളുകളിൽ വലിയ കുരിശുകൾ , ജൂത തൊപ്പി, ഇസ്ലാമിക രീതിയിലുള്ള ശിരോ വസ്ത്രങ്ങൾ എന്നിവ ധരിക്കുന്നതിനും വിലക്കുണ്ട്.
Comments