ആലപ്പുഴ: ചുനക്കരയിൽ പുഞ്ചയിൽ വീണ് സ്‌കൂൾ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. അടൂർ മണക്കാല സ്വദേശികളായ ബിജു-ശ്രീജ ദമ്പതികളുടെ മകൾ ദേവനന്ദ(12) ആണ് മുങ്ങി മരിച്ചത്.
ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. സ്‌കൂളിനടുത്തുള്ള പുഞ്ചയിൽ കൂട്ടുകാരിക്കൊപ്പം പോയതായിരുന്നു ദേവനന്ദ. ഏറെ വൈകിയും കുട്ടി വീട്ടിൽ എത്താത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. ചുനക്കര ഗവൺമെന്റ് വിഎച്ച്എസ്എസിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ് ദേവനന്ദ.
Comments