ഡൽഹി പോലീസിൽ 7,547 ഒഴിവുകള്‍; യോ​ഗ്യതകൾ ഇങ്ങനെ....
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Education

ഡൽഹി പോലീസിൽ 7,547 ഒഴിവുകള്‍; യോ​ഗ്യതകൾ ഇങ്ങനെ….

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2023, 06:45 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഡല്‍ഹി പോലീസിലെ കോണ്‍സ്റ്റബിള്‍ (എക്‌സിക്യുട്ടീവ്) ഒഴിവുകളിലേക്കുള്ള തിരഞ്ഞെടുപ്പിന് സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പ്ലസ് ടു യോ​ഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. 7,547 ഒഴിവുകളാണുള്ളത്. അതിൽ 2,491 ഒഴിവുകളിലും വനിതകൾക്കാണ് അവസരം. . 603 ഒഴിവുകൾ വിമുക്ത ഭടന്മാർക്കാണ്. തിരഞ്ഞെടുപ്പിന്റെ ഭാ​ഗമായിട്ടുള്ള കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ 2023 നവംബര്‍ 14 മുതല്‍ ഡിസംബര്‍ അഞ്ചുവരെയുള്ള തീയതികളില്‍ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി നടത്തുന്നതാണ്. കേരളത്തില്‍ നാല് പരീക്ഷാകേന്ദ്രമുണ്ടായിരിക്കും. അപേക്ഷ ഓണ്‍ലൈനായി സെപ്റ്റംബര്‍ 30-നകം സമര്‍പ്പിക്കണം. ശമ്പളം: 21,700-69,100 രൂപ.

അംഗീകൃത ബോര്‍ഡില്‍നിന്ന് നേടിയ പ്ലസ്ടു വിജയമാണ് വിദ്യാഭ്യാസ യോ​ഗ്യത. ഡല്‍ഹി പോലീസില്‍ ജോലി ചെയ്യുന്നവരുടെയും (മള്‍ട്ടിടാസ്‌കിങ് സ്റ്റാഫുള്‍പ്പെടെ) വിരമിച്ചവരുടെയും മരണപ്പെട്ടവരുടെയും മക്കള്‍, ബാന്‍ഡ്സ്മാന്‍, ബ്യൂഗ്‌ളര്‍, മൗണ്ടഡ് കോണ്‍സ്റ്റബിള്‍, ഡ്രൈവര്‍, ഡെസ്പാച്ച് റൈഡര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ചെയ്യുന്നവരുമാണെങ്കില്‍ 11-ാംക്ലാസ് വിജയിച്ചവര്‍ക്കും അപേക്ഷിക്കാം. പുരുഷ ഉദ്യോഗാര്‍ഥികള്‍ക്ക് ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരിക്കണം. ലേണിങ് ലൈസന്‍സ് പരി​ഗണിക്കില്ല.

01.07.2023-ന് 18-25 വയസ്സാണ് പ്രായ പരിധി. കൂടാതെ, ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവ് ലഭിക്കുന്നതാണ്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ പ്രതിനിധാനം ചെയ്ത് ദേശീയതലത്തിലോ രാജ്യത്തെ പ്രതിനിധാനം ചെയ്ത് അന്തര്‍ദേശീയതലത്തിലോ പങ്കെടുത്ത കായികതാരങ്ങള്‍ക്ക് അഞ്ചുവര്‍ഷത്തെ (എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 10 വര്‍ഷത്തെ) ഇളവ് ലഭിക്കും. കായിക ഇനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ക്ക് വെബ്സൈറ്റിലെ വിജ്ഞാപനം ശ്രദ്ധിക്കണം. വിമുക്തഭടന്മാര്‍ക്കും നിയമാനുസൃത ഇളവ് ലഭിക്കും. വിധവകള്‍ക്കും പുനര്‍വിവാഹം ചെയ്യാത്ത വിവാഹമോചിതകള്‍ക്കും അഞ്ചുവര്‍ഷത്തെ വയസ്സിളവ് ലഭിക്കും. ഡല്‍ഹി പോലീസില്‍ ജോലി ചെയ്യുന്നവരുടെയും (മള്‍ട്ടിടാസ്‌കിങ് സ്റ്റാഫുള്‍പ്പെടെ) വിരമിച്ചവരുടെയും മരണപ്പെട്ടവരുടെയും മക്കള്‍ക്ക് 29 വയസ്സ് വരെ അപേക്ഷിക്കാം.

ശാരീരികയോഗ്യത (പുരുഷന്മാര്‍): ഉയരം-170 സെന്റിമീറ്റര്‍, നെഞ്ചളവ്-81 സെന്റിമീറ്റര്‍, നാല് സെന്റിമീറ്റര്‍ വികാസം. എസ്.ടി. വിഭാഗക്കാര്‍ക്കും ഡല്‍ഹി പോലീസില്‍ ജോലി ചെയ്യുന്നവരുടെയും (മള്‍ട്ടിടാസ്‌കിങ് സ്റ്റാഫുള്‍പ്പെടെ) വിരമിച്ചവരുടെയും മരണപ്പെട്ടവരുടെയും മക്കള്‍ക്കും ഉയരത്തിലും നെഞ്ചളവിലും അഞ്ച് സെന്റിമീറ്റര്‍ ഇളവ് ലഭിക്കും. ശാരീരിക യോഗ്യത (വനിതകള്‍): ഉയരം-157 സെന്റിമീറ്റര്‍. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് രണ്ട് സെന്റിമീറ്ററും ഡല്‍ഹി പോലീസില്‍ ജോലി ചെയ്യുന്നവരുടെയും (മള്‍ട്ടിടാസ്‌കിങ് സ്റ്റാഫുള്‍പ്പെടെ) വിരമിച്ചവരുടെയും മരണപ്പെട്ടവരുടെയും മക്കള്‍ക്ക് അഞ്ച് സെന്റിമീറ്ററും ഇളവ് ലഭിക്കും.

തിരഞ്ഞെടുപ്പ്: കംപ്യൂട്ടറധിഷ്ഠിത എഴുത്തുപരീക്ഷ, കായികക്ഷമതാപരീക്ഷ, ശാരീരിക അളവെടുപ്പ്, മെഡിക്കല്‍ പരിശോധന എന്നിവ നടത്തിയായിരിക്കും തിരഞ്ഞെടുപ്പ്. എന്‍.സി.സി.യുടെ എ, ബി, സി സര്‍ട്ടിഫിക്കറ്റുകളുള്ളവര്‍ക്കും രാഷ്‌ട്രീയരക്ഷാ യൂണിവേഴ്സിറ്റിയുടെ ഡിഗ്രി/പി.ജി. ഡിപ്ലോമ നേടിയവര്‍ക്കും തിരഞ്ഞെടുപ്പില്‍ മുൻ​ഗണന ഉണ്ടായിരിക്കും.

പരീക്ഷ: ഒബ്ജക്ടീവ് ടൈപ്പ് മള്‍ട്ടിപ്പിള്‍ ചോയ്സ് രീതിയിലായിരിക്കും കംപ്യൂട്ടറധിഷ്ഠിത പരീക്ഷ നടക്കുക. 100 മാര്‍ക്കിനുള്ള പരീക്ഷയ്‌ക്ക് 100 ചോദ്യമുണ്ടാവും. ജനറല്‍ നോളജ്/കറന്റ് അഫയേഴ്സ്, റീസണിങ്, ന്യൂമെറിക്കല്‍ എബിലിറ്റി, കംപ്യൂട്ടര്‍ സംബന്ധമായ വിവരങ്ങള്‍ എന്നിവയെ ആസ്പദമാക്കിയായിരിക്കും ചോദ്യങ്ങള്‍. ഒന്നരമണിക്കൂറാണ് ആകെ പരീക്ഷാസമയം. ഓരോ തെറ്റുത്തരത്തിനും നാലിലൊന്ന് നെഗറ്റീവ് മാര്‍ക്കുണ്ടായിരിക്കും. ഇംഗ്ലീഷ്/ഹിന്ദിയായിരിക്കും പരീക്ഷാമാധ്യമം.

കേരളത്തിൽ എറണാകുളം, കോഴിക്കോട്, തൃശ്ശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പരീക്ഷാകേന്ദ്രമുണ്ടാവും. ഉദ്യോഗാര്‍ഥിക്ക് ഒരേ റീജനിലെ മൂന്ന് പരീക്ഷാകേന്ദ്രം മുന്‍ഗണനാക്രമത്തില്‍ അപേക്ഷയില്‍ രേഖപ്പെടുത്താം. പിന്നീട് മാറ്റാൻ കഴിയില്ല.

ഫീസ്: 100 രൂപ. ഓണ്‍ലൈനായി അടയ്‌ക്കേണ്ടതാണ്. വനിതകള്‍ക്കും എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും വിമുക്തഭടന്മാര്‍ക്കും ഫീസ് ബാധകമല്ല. ഓണ്‍ലൈനായാണ് ഫീസ് അടയ്‌ക്കേണ്ടത്. വിശദവിവരങ്ങള്‍ https://ssc.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്. ഇതേ വെബ്സൈറ്റ് വഴി ഓണ്‍ലൈനായും അപേക്ഷിക്കണം. വിജ്ഞാപനത്തില്‍ നിര്‍ദേശിച്ച മാതൃകയില്‍ ഫോട്ടോ, ഒപ്പ് എന്നിവ അപ്ലോഡ് ചെയ്യണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ 30 (രാത്രി 11 മണി). ഓണ്‍ലൈന്‍ അപേക്ഷയില്‍ തെറ്റുണ്ടെങ്കില്‍ ഒക്ടോബര്‍ 3, 4 തീയതികളില്‍ ഫീസോടുകൂടി തിരുത്താൻ സാധിക്കും.

Tags: delhi policeSUB
Share
Tweet
SendShare

More News from this section

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

കീം 2026 ഫലം പ്രഖ്യാപിച്ചു; എന്‍ജിനീയറിംഗില്‍ അങ്കമാലിയുടെ റോഷന്‍ രാജുവിന് ഒന്നാം റാങ്ക്; റാങ്ക് പട്ടികയില്‍ 79,717 പേര്‍

നീറ്റ് പരീക്ഷയ്‌ക്ക് രാജ്യം സജ്ജം; 5,440 കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷ, എഐ നിരീക്ഷണവും ശക്തം

പ്ലസ് വണ്‍ രണ്ടാം അലോട്ട്‌മെന്റ് നാളെ; ആയിരക്കണക്കിന് സീറ്റുകള്‍ വീണ്ടും തുറക്കും; ക്ലാസുകള്‍ ജൂലൈ 6 മുതല്‍

കീം 2026: പ്ലസ് ടു മാര്‍ക്ക് രേഖപ്പെടുത്താനുള്ള സമയപരിധി ജൂണ്‍ 14 വരെ നീട്ടി; സി.ബി.എസ്.ഇ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം

പ്ലസ് വണ്‍ പ്രവേശനം: ട്രയല്‍ അലോട്ട്മെന്റ് ഇന്ന് അറിയാം; തിരുത്തലുകള്‍ക്ക് ജൂണ്‍ 10 വരെ സമയം

Latest News

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies