കണ്ണൂർ: കൂത്തുപറമ്പിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ. മുഴപ്പിലങ്ങാട് കെട്ടിനകം സ്വദേശി കാസിം, തലശ്ശേരി സ്വദേശി വാഹിദ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്‌കൂട്ടറിൽ കടത്താൻ ശ്രമിച്ച 8 കിലോഗ്രാം കഞ്ചാവാണ് ഇവരിൽ നിന്നും പോലീസ് പിടിച്ചെടുത്തത്.
പോലീസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നു നടത്തിയ പരിശോധനയിലാണ് പ്രതികളുടെ പക്കൽ നിന്നും കഞ്ചാവ് പിടികൂടുന്നത്. സുഹൃത്തുക്കളായ ഇവർ, കൂത്തുപറമ്പ് പ്രദേശങ്ങളിലേക്ക് കഞ്ചാവ് വിതരണം ചെയ്യാൻ വരുന്നതിനിടെയാണ് പിടിയിലായത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നാണ് കഞ്ചാവ് ഇറക്കുമതി ചെയ്തതെന്ന് ഇവർ പോലീസിനോട് പറഞ്ഞു. കഞ്ചാവ് കടത്താൻ ഉപയോഗിച്ച സ്‌കൂട്ടറും പോലീസ് പിടിച്ചെടുത്തു.
Comments