ചെന്നൈ: വ്യവസായിൽ നിന്നും 16 കോടി തട്ടിയെടുത്ത കേസിൽ ചലചിത്ര നിർമ്മാതാവ് രവീന്ദർ ചന്ദ്രശേഖരൻ അറസ്റ്റിൽ. ചെന്നൈ സ്വദേശിയായ ബാലാജിയുടെ പരാതിയിലാണ് രവീന്ദർ ചന്ദ്രശേഖർ സെൻട്രൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
2020-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബിസിനസ്സ് തുടങ്ങുന്നതിനായാണ് ഇരുവരും സാമ്പത്തിക ഇടപാട് നടത്തിയത്. ഖരമാലിന്യം ഊർജമാക്കി മാറ്റുന്ന പ്രോജക്ട് തുടങ്ങാനായിരുന്നു പദ്ധതി. തുടർന്ന് 2020 സെപ്റ്റംബർ 17-ന് ഇരുകക്ഷികളും നിക്ഷേപ കരാറിൽ ഏർപ്പെടുകയും 16 കോടി രൂപ രവീന്ദർ ചന്ദ്രശേഖരന് നൽകി. എന്നാൽ തുക കൈപ്പറ്റിയ ശേഷം രവീന്ദർ ബിസിനസ്സ് ആരംഭിക്കുകയോ പണം തിരികെ നൽകുകയോ ചെയ്തില്ല.
ബാലാജിയിൽ നിന്ന് നിക്ഷേപം നേടിയെടുക്കാൻ രവീന്ദർ വ്യാജരേഖ കാണിച്ചതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായതോടെയാണ് അറസ്റ്റ്. ഒളിവിൽപ്പോയ പ്രതിയെ
ചെന്നൈയിൽ നിന്ന് പിടികൂടിയ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ലിബ്ര പ്രൊഡക്ഷൻസ് നിർമ്മാണക്കമ്പനിയുടെ ഉടമയാണ് രവീന്ദർ ചന്ദ്രശേഖരൻ. സുട്ട കഥൈ, നളനും നന്ദിനിയും, നട്പ്ന്നാ എന്നാന്ന് തെരിയുമാ, മുരുങ്ങക്കായ് ചിപ്‌സ് തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവാണ് രവീന്ദർ ചന്ദ്രശേഖരൻ. ടെലിവിഷൻ താരം മഹാലക്ഷ്മിയാണ് രവീന്ദറിന്റെ ഭാര്യ.
Comments