കവർന്നത് പണവും സ്വർണവും മാത്രമല്ല, പെർഫ്യൂമും!  കൊലപാതകത്തിന് പിന്നാലെ പോലീസ് സ്റ്റേഷനിലെത്തി; കരുവാറ്റ കേസിൽ കൗമാര സംഘത്തിന്റെ നീക്കങ്ങളിൽ ദുരൂഹത
Thursday, August 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കവർന്നത് പണവും സ്വർണവും മാത്രമല്ല, പെർഫ്യൂമും!  കൊലപാതകത്തിന് പിന്നാലെ പോലീസ് സ്റ്റേഷനിലെത്തി; കരുവാറ്റ കേസിൽ കൗമാര സംഘത്തിന്റെ നീക്കങ്ങളിൽ ദുരൂഹത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2026, 08:55 am IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തി പണവും സ്വർണവും ഉൾപ്പെടെ കവർന്ന സംഭവത്തിൽ നേരിട്ട് പങ്കെടുത്ത മൂന്ന് കൗമാര പ്രതികളെയും മുതിർന്നവരായി പരിഗണിച്ച് വിചാരണ നടത്തണമെന്ന ആവശ്യവുമായി പോലീസ്. ജുവനൈൽ ജസ്റ്റിസ് ബോർഡ് ഇന്ന് ഇക്കാര്യം പരിഗണിച്ചേക്കും. കുറ്റകൃത്യത്തിന്റെ ഗൗരവവും കാഠിന്യവും കണക്കിലെടുത്ത് പ്രതികൾക്ക് ഇളവ് നൽകേണ്ടതില്ലെന്നാണ് പോലീസിന്റെ നിലപാട്.

18 വയസ്സിന് താഴെയുള്ളവരായതിനാൽ സാധാരണഗതിയിൽ ബാലനീതി നിയമപ്രകാരമാണ് പ്രതികൾക്കെതിരെ നടപടിയെടുക്കുക. എന്നാൽ കൊലപാതകത്തിന്റെ സ്വഭാവവും ആസൂത്രണവും കണക്കിലെടുത്ത് മുതിർന്നവരായി പരിഗണിച്ച് വിചാരണ നടത്തണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം.

കേസിലെ പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നതിനുള്ള അപേക്ഷയും പോലീസ് ഇന്ന് നൽകും. കസ്റ്റഡിയിൽ ലഭിച്ചാൽ കവർന്നെടുത്ത വസ്തുക്കൾ കണ്ടെത്തുന്നതിനും സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനുമാകും അന്വേഷണ സംഘത്തിന്റെ നീക്കം.

പണവും സ്വർണവും മാത്രമല്ല, പെർഫ്യൂമുകളും കവർന്നു

വയോധികനെ കൊലപ്പെടുത്തിയ ശേഷം പണവും സ്വർണവും മാത്രമല്ല, പെർഫ്യൂമുകളും കവർന്നതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ബോഡി സ്പ്രേ ഉൾപ്പെടെയുള്ള വസ്തുക്കൾ കണ്ടെത്തി തൊണ്ടിമുതലാക്കാനാണ് പോലീസിന്റെ നീക്കം. കവർച്ച ചെയ്ത വസ്തുക്കൾ എവിടെയാണ് ഒളിപ്പിച്ചതെന്നതടക്കമുള്ള കാര്യങ്ങളും പ്രതികളിൽ നിന്ന് ചോദിച്ചറിയും.

ഫോണുകൾ സൈബർ സെല്ലിന് കൈമാറും

കേസിലെ ഡിജിറ്റൽ തെളിവുകൾ ശക്തമാക്കുന്നതിനായി കൗമാര പ്രതികളുടെ മൊബൈൽ ഫോണുകൾ ഇന്ന് സൈബർ സെല്ലിന് കൈമാറും. ഫോണിലെ ചാറ്റുകൾ, കോളുകൾ, ലൊക്കേഷൻ വിവരങ്ങൾ, സമൂഹമാധ്യമ ഇടപെടലുകൾ എന്നിവ പരിശോധിക്കും. കൊലപാതകത്തിന് മുമ്പും ശേഷവും പ്രതികൾ തമ്മിൽ നടത്തിയ ആശയവിനിമയവും അന്വേഷണത്തിന്റെ ഭാഗമാകും.

പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ആസൂത്രിത നീക്കം

പിടിയിലായാൽ അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമവും കൗമാര സംഘം നടത്തിയെന്നാണ് പോലീസിന്റെ നിഗമനം. ചോദ്യം ചെയ്യലിൽ നൽകേണ്ട മറുപടികൾ പ്രതികൾ നേരത്തെ തയ്യാറാക്കിയിരുന്നതായാണ് വിവരം. മൂന്ന് വ്യത്യസ്ത കേന്ദ്രങ്ങളിൽനിന്ന് പിടിയിലായ പ്രതികൾ ഒരേ രീതിയിലുള്ള മൊഴിയാണ് നൽകിയതെന്നും പോലീസ് പറയുന്നു. അന്വേഷണം  പെൺകുട്ടിയുടെ പിതാവിലേക്ക്  തിരിച്ചുവിടാനും ശ്രമം നടന്നതായി സൂചനയുണ്ട്.

കൊലപാതകത്തിന് പിന്നാലെ പോലീസ് സ്റ്റേഷനിലും എത്തിയിരുന്നു

കൃത്യം നടന്നതിന്റെ പിറ്റേ ദിവസം പ്രതികൾ കൊല്ലം പാരിപ്പള്ളി പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. മറ്റൊരു ആവശ്യത്തിനായാണ് സ്റ്റേഷനിലെത്തിയതെന്നായിരുന്നു ഇവരുടെ വിശദീകരണം. എന്നാൽ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസിന്റെ ശ്രദ്ധയിൽപ്പെടാതിരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നോ ഇതെന്നും പരിശോധിക്കുന്നുണ്ട്. കൗമാര പ്രതികളുടെ മൊഴികളും ഡിജിറ്റൽ തെളിവുകളും ശാസ്ത്രീയ പരിശോധനകളും കൂട്ടിയിണക്കി കേസിൽ കൂടുതൽ വ്യക്തത വരുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

Tags: Haripad Karuvatta Murder Case
Share
Tweet
SendShare

More News from this section

‘കണ്ടാൽ ഓക്കാനം വരും, ലോകത്തൊരിടത്തും ഇത്തരം ഒരു കലാ വൈകൃതം ഉണ്ടാവില്ല’; പുലിക്കളിയെ പരിഹസിച്ച് വി.കെ ശ്രീരാമൻ, പ്രതിഷേധവുമായി കലാകാരന്മാർ

veena vijayan

മാസപ്പടി കേസിൽ അന്വേഷണം റിയാസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്കും; വീണയ്‌ക്കെതിരെ ഫെമ കേസ്

വീണ വിജയന്റെ ഡയറിയിൽ 20.05 കോടിയുടെ സാമ്പത്തിക ഇടപാടുകളുടെ കണക്കുകൾ; ദുബായിലേക്ക് 85 ലക്ഷം അയച്ചതിന്റെ രേഖകളെന്ന് ഇഡി, ഹവാല ഇടപാടെന്ന് അന്വേഷണ സംഘം; സിഎംആർഎൽ-എക്സാലോജിക് കേസിൽ നിർണായക നീക്കം

നേമം ഹോമിയോ കോളേജ് ആശുപത്രിക്ക് പുതിയ ബ്ലോക്ക്; ഉദ്ഘാടനം ഓഗസ്റ്റ് 20ന്, നവീകരിച്ച ക്ലിനിക്കൽ ലബോറട്ടറിയും പ്രവർത്തനസജ്ജമാകും

‘സ്വകാര്യ നേട്ടത്തിനായി സ്ഥാനം ഉപയോഗിച്ചിട്ടില്ല’, എൻഎസ്എസിന്റെ ആസ്തി പലമടങ്ങ് വർധിച്ചു, സ്ഥാപനങ്ങൾക്ക് മേന്മയുണ്ടായി; ജി. സുകുമാരൻ നായരുടെ നേതൃത്വത്തെ വാഴ്‌ത്തി തിരുവഞ്ചൂർ രാധാകൃഷ്ണൻ

ചേട്ടനും ഏട്ടനും ഒന്നിച്ചു; ലാലേട്ടനും സഞ്ജുവും ഒന്നിച്ചഭിനയിച്ച കേരള ക്രിക്കറ്റ് ലീഗ് പരസ്യചിത്രം സമൂഹമാധ്യമങ്ങളിൽ തരംഗം

Latest News

കവർന്നത് പണവും സ്വർണവും മാത്രമല്ല, പെർഫ്യൂമും!  കൊലപാതകത്തിന് പിന്നാലെ പോലീസ് സ്റ്റേഷനിലെത്തി; കരുവാറ്റ കേസിൽ കൗമാര സംഘത്തിന്റെ നീക്കങ്ങളിൽ ദുരൂഹത

തമിഴ്നാട് എംഎൽഎമാർക്ക് പുതിയ കാറുകൾ; മാസം 75,000 രൂപ വാഹന അലവൻസും 25,000 രൂപ ഓഫീസ് അസിസ്റ്റന്റ് അലവൻസും പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിജയ്

കേരളത്തിലെ ബിജെപി മേഖലകൾ അഞ്ചിൽ നിന്ന് ആറാക്കി, പുതിയ മേഖലാ ചുമതലക്കാരെയും പ്രഖ്യാപിച്ചു

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം;സോഷ്യൽ മീഡിയ കേസുകളിൽ അന്വേഷണം വേഗത്തിലാക്കണം, ഡിജിപിക്ക് പരാതി നൽകി ബിജെപി

മുല്ലപ്പെരിയാർ ഡാം തർക്കം; സുപ്രീംകോടതിയിൽ കേരളത്തിനായി സ്പെഷ്യൽ കോൺസലിനെ നിയോഗിച്ചു, റോയ് എബ്രഹാമിന് ചുമതല

തിരുവോണത്തോണി മുങ്ങിയത് ഗുരുതര അനാസ്ഥ; താഴെത്തട്ടിലെ ജീവനക്കാരെ മാത്രം കുറ്റപ്പെടുത്തരുത്, ഉദ്യോഗസ്ഥരും ബോർഡ് ഭാരവാഹികളും മറുപടി പറയണം ദേവസ്വം ബോർഡിനും സർക്കാരിനുമെതിരെ കെ.പി. ശശികല ടീച്ചർ

കരുവാറ്റ കൊലപാതകം കൃത്യമായ ആസൂത്രണം; ശിവൻകുട്ടിയുടെ തലയിൽ കല്ലിട്ട് കൊല്ലാൻ പദ്ധതി, ‘സ്പൈഡർ’ സിനിമയിൽ നിന്ന് ആശയമെന്ന് പ്ലസ് വൺ വിദ്യാർഥിയുടെ മൊഴി

ഹാൾ അനുവദിച്ചില്ല, വാതിൽ ചവിട്ടിത്തുറന്ന് പരിപാടി നടത്തി; ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയ സംഭവത്തിൽ എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ ക്യാമ്പസിൽ നിന്നും പുറത്താക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies