അമിതഭാരം പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ്. കുടവയർ ചാടുന്നത് പലരുടെയും ആത്മവിശ്വാസം പോലും കെടുത്തുന്നു. ഇതിന് ഒരു പോംവഴി അന്വേഷിച്ച് വലഞ്ഞവരായിരിക്കും മിക്കവരും. എന്നാൽ ചില ഭക്ഷണ വസ്തുക്കൾ ഈ പ്രശ്‌നങ്ങളെ മറികടക്കാൻ നിങ്ങളെ സഹായിക്കും. എണ്ണ കൂടുതലായി ഉപയോഗിക്കുന്നവർക്ക് കൊഴുപ്പും കൊളസ്ട്രോളും അധികമാകാൻ സാധ്യതയുണ്ട്. എന്നാൽ, സുഗന്ധ വ്യഞ്ജനങ്ങളിൽ അധികവും ബയോ ആക്ടീവ് ഘടകങ്ങൾ അടങ്ങിയിരിക്കുന്നവയാണ്. ഇവ ഭാരം കുറയ്‌ക്കാൻ സഹായകമാകും. അമിതഭാരം നിയന്ത്രിക്കാൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട വസ്തുക്കൾ എന്തെല്ലാമെന്ന് നോക്കാം…
ഗുണ്ടുമുളക്
ഗുണ്ടുമുളക് ഭാരം കുറയ്‌ക്കുന്നതിന് വളരെയധികം സഹായകമാണ്. ഇവ കറികളിൽ ഉൾപ്പെടുത്തുക. ഗുണ്ടുമുളകിൽ ക്യാപ്സെയിൻ അടങ്ങിയിട്ടുണ്ട്. ഇവ ശരീരപോഷണത്തെ മെച്ചപ്പെടുത്തും. കലോറികളെ വേഗത്തിൽ പുറന്തള്ളും.
കുരുമുളക്
കുരുമുളകിൽ പൈപ്പറിൻ എന്ന ഘടകം അടങ്ങിയിട്ടുണ്ട്. ഇതും ക്യാപ്സെയിന്റെ അതേ ഗുണങ്ങൾ അടങ്ങിയവയാണ്. പോഷകങ്ങൾ കൂടുതൽ ശരീരത്തിലേക്ക് വലിച്ചെടുക്കാൻ കുരുമുളക് നല്ലതാണ്. കുരുമുളക് ചേർത്ത വെള്ളം രാവിലെ കുടിക്കുന്നതും നല്ലതാണ്.
കറുവപ്പട്ട
കറുവപ്പട്ട ഭാരം കുറയ്‌ക്കുന്നതിന് വളരെ നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിർത്താൻ ഇവ സഹായിക്കുന്നു. തെർമോജെനിക് ഘടകവും ഇതിലുണ്ട്. ദഹനത്തെ എളുപ്പത്തിലാക്കാൻ കറുവപ്പട്ട സഹായിക്കും. കൂടാതെ പോഷകങ്ങളെ വേഗത്തിൽ വലിച്ചെടുക്കാനും സഹായകമാണ്.
ഇഞ്ചി
ഇഞ്ചി ചേർത്ത കറിയും വെള്ളവും ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഉചിതമാണ്. കലോറി കുറയ്‌ക്കാൻ വളരെ സഹായകമാണ്. കൂടാതെ അമിത തോതിലുള്ള വിശപ്പിനെ നിയന്ത്രിക്കാനും സഹായകമാണ്. വയർ എരിച്ചിലുകളെ ഇല്ലാതാക്കാനും സഹായകമാണ്.
Comments