ഏഷ്യാകപ്പില്‍ പാകിസ്താനെതിരെ തകര്‍ത്തടിച്ച് വിരാട് കോഹ്ലിയും കെ.എല്‍ രാഹുലും. പരിക്കിന് ശേഷം തിരിച്ചെത്തിയ രാഹുല്‍ അര്‍ദ്ധ സെഞ്ച്വറിയോടെയാണ് മടങ്ങി വരവ് ആഘോഷമാക്കിയത്. 41 ഓവറില്‍ 255 റണ്‍സാണ് ഇന്ത്യയുടെ സമ്പാദ്യം. മുന്നൂറിന് മേലെ സ്കോര്‍ ചെയ്യുമെന്നാണ് വിലയിരുത്തല്‍.
60 പന്തിലാണ് രാഹുല്‍ അര്‍ദ്ധസെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 2 സിക്സും 7 ബൗണ്ടറികളുമടക്കമാണ് അര്‍ദ്ധസെഞ്ച്വറി നേട്ടം.55 പന്തിലാണ് കോഹ്ലി അര്‍ദ്ധശതകം പൂര്‍ത്തിയാക്കിയത്. കോഹ്ലിലിയുടെ 66-ാമത്തെ അര്‍ദ്ധ സെഞ്ച്വറിയാണിത്. നാല് ബൗണ്ടറികള്‍ നേടിയ താരത്തിന്റെ ഇന്നിംഗ്സില്‍ സിംഗിളുകളും ഡബിളുമാണ് കൂടുതല്‍.
Comments