മഴയും രക്ഷിച്ചില്ല പാകിസ്താൻ പപ്പടം..! അടിച്ചൊതുക്കി എറിഞ്ഞിട്ട് നേടിയത് 228 റൺസ് വിജയം; വിമർശകരുടെ വായടപ്പിച്ച് രോഹിതും സംഘവും
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മഴയും രക്ഷിച്ചില്ല പാകിസ്താൻ പപ്പടം..! അടിച്ചൊതുക്കി എറിഞ്ഞിട്ട് നേടിയത് 228 റൺസ് വിജയം; വിമർശകരുടെ വായടപ്പിച്ച് രോഹിതും സംഘവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2023, 11:10 pm IST
Facebook
Twitter
WhatsAppTelegram

കൊളംബോ: ഏഷ്യാകപ്പിലെ സൂപ്പർ പോരാട്ടത്തിൽ മഴ വിലങ്ങുതടിയായിട്ടും പാകിസ്താനെ നിലംപരിശാക്കി രണ്ടാം വിജയം കുറിച്ച് ഇന്ത്യ. ബാറ്റ് ചെയ്തവരെല്ലാം 50 കടന്ന ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ പടുത്തുയർത്തിയ കൂറ്റൻ വിജയലക്ഷ്യത്തിന് മുന്നിൽ പാകിസ്താൻ മുട്ടിടിച്ച് വീഴുകയായിരുന്നു. ഇന്ത്യൻ ബൗളർമാരെല്ലാം കണിശതയോടെ പന്തെറിഞ്ഞപ്പോൾ ഒരിക്കൽപോലും പാകിസ്താന് വെല്ലുവിളി ഉയർത്താനായില്ല. ആദ്യ ഇന്നിംഗ്സിൽ പേരുകേട്ട പാക് പേസ് നിരയെ തച്ചുടച്ചാണ് ഇന്ത്യൻ ബാറ്റർമാർ ടീമിന് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്. 357 റൺസ് പിന്തുടർന്ന പാകിസ്താൻ 228 റൺസിന് പരാജയപ്പെടുകയായിരുന്നു. വിരാട് കോഹ്ലിയാണ് കളിയിലെ താരം.

ആദ്യ ഓവറിൽ തന്നെ പാകിസ്താന്റെ ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. ഫഖ്ക്ർ സമാൻ (27), അഗാ സൽമാൻ (23) ഇഫ്തിഖ്ർ അഹമ്മദ് (23) എന്നിവരാണ് പാക് നിരയിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ബാബർ അസാം (10)മാത്രമാണ് പിന്നീട് രണ്ടക്കം കടന്നത്.  ഇമാം ഉൾ ഹഖ് (9), മുഹമ്മദ് റിസ്വാൻ (2), ഷദാബ് ഖാൻ (6), ഫഹീം അഷ്‌റഫ് (7) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. 7 റൺസുമായി ഷഹീൻ ഷാ അഫ്രീദി പുറത്താകാതെ നിന്നു.  പരിക്കേറ്റ ഹാരിഫ് റൗഫും നസീം ഷായും ബാറ്റ് ചെയ്യാൻ ഇറങ്ങിയില്ല. 5 വിക്കറ്റെടുത്ത കുൽദീപ് യാദവാണ് പാക് നിരയെ ഛിന്നഭിന്നമാക്കിയത്. ഹാർദ്ദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, ഷർദൂൽ താക്കൂർ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

സെഞ്ച്വറിയോടെ കളം നിറഞ്ഞ കോഹ്ലിയും രാഹുലും ചേർന്നാണ് പാകിസ്താനെതിരെ ഇന്ത്യ കൂറ്റൻ സ്‌കോർ കണ്ടെത്തിയത്. പതിവ് ഫോമിൽ കുതിച്ച കോഹ്ലിയും പരിക്ക് മാറി തിരിച്ചെത്തിയ രാഹുലും കളം നിറഞ്ഞാടി. 96 പന്തിൽ 122 റൺസുമായി കോഹ്ലിയും 106 പന്തിൽ 111 റൺസുമായി രാഹുലും പുറത്താകാതെ നിന്നു. 9 ഫോറും 3 സിക്സും അടങ്ങുന്നതായിരുന്നു വിരാടിന്റെ ഇന്നിംഗ്സ്. രാഹുൽ 12 ഫോറും രണ്ടു സിക്സും പറത്തി. മഴ ചതിച്ച ആദ്യ ദിവസം രോഹിതും ഗില്ലും ചേർന്ന് ഇന്ത്യൻ സ്‌കോർ 121ൽ എത്തിച്ചിരുന്നു. പിന്നീട് ക്രീസിലെത്തിയ വിരാടും രാഹുലും ചേർന്നാണ് ഇന്ത്യൻ വിജയഗാഥ രചിച്ചത്.

Tags: PakistanAsia CupIndiawonSUPPER FOUR
Share
Tweet
SendShare

More News from this section

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

മുഖ്യമന്ത്രി വിജയിയുടെ മാതാവ് ശോഭ ചന്ദ്രശേഖർ ഉപതിരഞ്ഞെടുപ്പ് ദിവസം തിരുപ്പതി ക്ഷേത്രത്തിൽ, ഏഴുമലയാനെ ദർശിച്ചു

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

മോദിയും വിജയിയും ഒരുമിച്ച് മെട്രോയിൽ യാത്ര ചെയ്യും; ഒക്ടോബർ 11ന് പ്രധാനമന്ത്രി ചെന്നൈയിൽ, പൂനമല്ലി–വടപളനി പാത ഉദ്ഘാടനം, സുരക്ഷ ശക്തമാക്കി

ഡൽഹിയിൽ പ്രകോപനം തുടര്‍ന്ന് പ്രതിപക്ഷ എംപിമാര്‍; ആകാശവാണി ഭവനിലേക്ക് ഇടിച്ചുകയറി രാഹുലും പ്രിയങ്കയും

സുപ്രീംകോടതിയുടെ വ്യാജ ഉത്തരവുണ്ടാക്കി ജീവപര്യന്തം തടവുകാരനെ മോചിപ്പിച്ചു; പ്രതിഫലമായി പ്രതിയുടെ ഭാര്യയെ ലൈംഗികമായി ഉപയോഗിച്ചു; മുൻ ജയിൽ സൂപ്രണ്ട് അറസ്റ്റിൽ

Latest News

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

‘സുഗതനെ ജയിലിലടച്ചത് കള്ളക്കേസിൽ’; പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തെന്ന് രാജീവ് ചന്ദ്രശേഖർ, ‘എൽഡിഎഫ് ചെയ്തതുതന്നെ യുഡിഎഫും തുടരുന്നു’

തുലാമാസ പൂജയ്‌ക്ക് ശബരിമല ദർശനത്തിനെത്തുന്നവർക്ക് പുതിയ സൗകര്യം; 400 മുറികൾ ഓൺലൈനിൽ, ബുധനാഴ്ച മുതൽ ബുക്കിങ് ആരംഭിക്കും

ഐഐടി പാലക്കാട് ടെകിന്റെ സമഗ്ര 2.0 ഇന്നൊവേഷൻ സമ്മിറ്റ് തിരുവനന്തപുരത്ത്; 40 സ്റ്റാർട്ടപ്പുകളും 30 പ്രമുഖ പ്രഭാഷകരും പങ്കെടുക്കും

കോഴിക്ക് അരി നൽകാനെത്തിയ 15-കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം; പോക്സോ കേസിൽ ബന്ധുവിന് 47 വർഷം കഠിനതടവും 32,000 രൂപ പിഴയും

ഇനിയും ജയിലിൽ കിടക്കാൻ തയാർ, ജനങ്ങൾക്ക് വേണ്ടി മാത്രമേ ഇടപെട്ടിട്ടുള്ളൂ’; ആർ. സുഗതൻ , വട്ടിയൂർക്കാവ് വികസനത്തിന് വീണ്ടും സമരമെന്ന് മുന്നറിയിപ്പ്

ആർ. സുഗതൻ ജയിൽ മോചിതനായി

ബെസ്റ്റ് സെല്ലർ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു; മുപ്പതു കോടിയിലേറെ കോപ്പികൾ വിറ്റ നോവലിസ്റ്റിന്റെ അന്ത്യം 86-ാം വയസിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies