മലേഷ്യൻ പ്രധാനമന്ത്രി ദത്തൂക് സെരി അൻവർ ഇബ്രാഹിമുമായി കൂടിക്കാഴ്ച നടത്തി രജനികാന്ത്. രജനികാന്തിന്റെ ഓഫീസിലെത്തിയാണ് പ്രധാനമന്ത്രി അദ്ദേഹത്തെ സന്ദർശിച്ചത്. മലേഷ്യയിൽ വലിയ ആരാധകവൃന്ദമുള്ള നടനാണ് രജനികാന്ത്. ഇരുവരും തമ്മിലുള്ള സന്ദർശനത്തെ കുറിച്ച് അദ്ദേഹം എക്‌സിൽ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. രജനി നായകനായെത്തിയ കബാലിയിലെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചത് മലേഷ്യയിലായിരുന്നു. ചിത്രത്തെ കുറിച്ചു കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതായി റിപ്പോർട്ടുകളുണ്ട്.
അന്താരാഷ്‌ട്ര കലാ ലോകവേദികളിൽ സുപരിചിതനായ ഇന്ത്യൻ അഭിനേതാവ് രജനികാന്തിനെ സന്ദർശിക്കാൻ അവസരം ലഭിച്ചു എന്നാണ് പ്രധാനമന്ത്രി കുറിച്ചത്. ജനങ്ങൾക്ക് വേണ്ടി തന്റെ സർക്കാർ നടത്തിയ ശ്രമങ്ങളെ രജനികാന്ത് അഭിനന്ദിച്ചു ഭാവിയിൽ അദ്ദേഹത്തിന്റെ സിനിമകളിൽ ഉൾപ്പെടുത്താൻ താൻ ആഗ്രഹിക്കുന്ന സാമൂഹിക വിഷയങ്ങൾ ചർച്ചകൾ നടത്തിയെന്നും അദ്ദേഹം പറഞ്ഞു. സിനിമാ ലോകത്ത് രജനികാന്ത് ഇനിയും തിളങ്ങട്ടെ എന്ന് പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.
‘ഏഷ്യ, അന്തർദേശീയ കലാ ലോക വേദികളിൽ സുപരിചിതനായ ഇന്ത്യൻ ചലച്ചിത്രതാരം രജനികാന്തിനെ ഇന്ന് സന്ദർശിച്ചു. പ്രത്യേകിച്ച് ജനങ്ങളുടെ ദുരിതവും കഷ്ടപ്പാടും സംബന്ധിച്ച എന്റെ ശ്രമങ്ങൾക്ക് അദ്ദേഹം നൽകിയ ആദരവിനെ മാനിക്കുന്നു. ആകസ്മികമായി ചർച്ച ചെയ്ത കാര്യങ്ങളിൽ, ഭാവിയിൽ അദ്ദേഹത്തിന്റെ സിനിമകളിൽ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്ന സാമൂഹിക വിഷയങ്ങളെ കുറിച്ച് ബന്ധപ്പെട്ടതാണ്. സിനിമാ ലോകത്ത് ഇനിയും മികവ് പുലർത്താൻ രജനികാന്തിന് സാധിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.‘ – പ്രധാനമന്ത്രി ദത്തൂക് സെരി അൻവർ ഇബ്രാഹിം
Hari ini saya menerima kunjungan bintang filem India, Rajinikanth yakni satu nama yang tidak asing lagi di pentas dunia seni asia dan antarabangsa.
Saya hargai penghormatan yang diberikan beliau terhadap perjuangan saya khasnya terkait isu kesengsaraan dan penderitaan rakyat.… pic.twitter.com/Sj1ChBMuN6
— Anwar Ibrahim (@anwaribrahim) September 11, 2023
Comments