ഭാരതവുമായി സ്വതന്ത്ര വ്യാപാര കരാർ; പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചർച്ച നടത്തിയെന്ന് ഋഷി സുനക്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരതവുമായി സ്വതന്ത്ര വ്യാപാര കരാർ; പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചർച്ച നടത്തിയെന്ന് ഋഷി സുനക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2023, 06:25 am IST
FacebookTwitterWhatsAppTelegram

ലണ്ടൻ: ഭാരതവുമായുള്ള സ്വതന്ത്ര വ്യാപാര കരാറിനായി(എഫ്ടിഎ) പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചർച്ചകൾ നടത്തിയതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഡൽഹിയിൽ നടന്ന ജി20 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം ലണ്ടനിൽ തിരച്ചെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി, നിയമനിർമ്മാതാക്കളോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭാരത സന്ദർശനത്തിന് ശേഷം ഹൗസ് ഓഫ് കോമൺസിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ഋഷി സുനകും ഭാര്യ അക്ഷതാ മൂർത്തിയും.

പ്രതിരോധം, സാങ്കേതികവിദ്യ, രാജ്യങ്ങൾ തമ്മിലുള്ള സ്വതന്ത്ര വ്യാപാര ഇടപാട് എന്നിവയിൽ ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഊഷ്മളവും ഉൽപാദനപരവുമായ ചർച്ചകൾ നടത്തി. ഭാരതവും യുകെയും ഒരു സ്വതന്ത്ര വ്യാപാര കരാറിനായി 12 ഓളം ചർച്ചകൾ നടത്തി. ഈ ഉഭയകക്ഷി വ്യാപാര പങ്കാളിത്തം 36 ബില്യൺ ജിബിപി(ഗ്രേറ്റ് ബ്രിട്ടീഷ് പൗണ്ട്) വർദ്ധിക്കുമെന്ന് വിശ്വസിക്കുന്നു. താനും തന്റെ കുടുംബം ഇന്ത്യൻ വംശജരാണ്. തന്റെ ഭാര്യയും അവളുടെ കുടുംബവും ഭാരതത്തിൽ സാമ്പത്തിക താൽപ്പര്യമുള്ള വ്യക്തികളാണ് എന്ന് ഋഷി സുനക് പറഞ്ഞു. ഇതിന് പുറമെ റഷ്യയെയും ചൈനയേയും അദ്ദേഹം വിമർശിക്കുകയും ചെയ്തു.

മിക്ക ജി20 നേതാക്കളും സഹകരണത്തിന്റെ മനോഭാവത്തിൽ ഡൽഹിയിൽ ഒത്തുകൂടിയപ്പോഴും ഉച്ചകോടിയിൽ ഒരു നേതാവിനെ മാത്രം കണ്ടില്ല. ജി20 നേതാക്കളെ നേരിടാൻ പുടിന് ധൈര്യമില്ല. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ യുക്രെയ്നിൽ ഭയാനകമായ ദുരിതങ്ങൾ സൃഷ്ടിക്കുന്നു. യുഎൻ ചാർട്ടർ ലംഘിച്ചു, യൂറോപ്യൻ സുരക്ഷയെ ഭീഷണിപ്പെടുത്തുന്നു. ആഗോള ഊർജ്ജ വിതരണത്തെ തന്നെ യുദ്ധം തടസ്സപ്പെടുത്തുന്നു. ചൈനയ്‌ക്ക് വേണ്ടി ചാരവൃത്തി നടത്തിയെന്ന് സംശയിച്ച് പാർലമെന്ററി ഗവേഷകനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാം​ഗുമായും സംസാരിച്ചു. ബ്രിട്ടീഷ് ജനാധിപത്യത്തെ തകർക്കാൻ ശ്രമിക്കുന്ന നടപടികൾ പൂർണ്ണമായും അംഗീകരിക്കാനാവില്ലെന്നും ഒരിക്കലും വച്ചുപൊറുപ്പിക്കാനാവില്ലെന്നും താൻ പ്രധാനമന്ത്രി ലീയോട് ഊന്നിപ്പറഞ്ഞുവെന്ന് ഋഷി സുനക് പറഞ്ഞു.

Tags: narendramodirishi sunakpm modiFree Trade Agreement
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies