കാഞ്ഞിരപ്പള്ളി: നടൻ മമ്മൂട്ടിയുടെ സഹോദരി ആമിന (നസീമ-70) അന്തരിച്ചു. കാഞ്ഞിരപ്പള്ളി പാറയ്‌ക്കല്‍ പരേതനായ പിഎം സലീമാണ് ഭർത്താവ്. അൽപനാളായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ പത്തിന് വൈക്കം ചെമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിലാണ് ഖബറടക്കം.
മമ്മൂട്ടിയെ കൂടാതെ നടന്‍ ഇബ്രാഹിംകുട്ടി, സക്കറിയ, സൗദ, ഷഫീന എന്നിവരാണ് മറ്റു സഹോദരങ്ങള്‍. മക്കൾ: ജിബിൻ സലീം (ബ്രൂണെ), ജൂലി, ജ്യൂബി. മരുമക്കൾ: ജിൻസ, ബാബു, മുനീർ. ബാപ്പ ഇസ്മയിലും, ഉമ്മ ഫാത്തിമയുമാണ്. കഴിഞ്ഞ ഏപ്രിൽ മമ്മൂട്ടിയുടെ ഉമ്മ അന്തരിച്ചത്.















