ഇതിലൊന്നും പേടിക്കുന്ന ആളല്ല ഞാൻ; അന്തം കമ്മികളുടെ സ്ഥിരം ശൈലി, വ്യാജ പ്രചാരണങ്ങൾ കൊണ്ട് അടിച്ചമർത്താൻ നോക്കേണ്ട; സിപിഎം സൈബർ ആക്രമണത്തിനെതിരെ ആശാ നാഥ്
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇതിലൊന്നും പേടിക്കുന്ന ആളല്ല ഞാൻ; അന്തം കമ്മികളുടെ സ്ഥിരം ശൈലി, വ്യാജ പ്രചാരണങ്ങൾ കൊണ്ട് അടിച്ചമർത്താൻ നോക്കേണ്ട; സിപിഎം സൈബർ ആക്രമണത്തിനെതിരെ ആശാ നാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2023, 09:32 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം ചെങ്കല്‍ മഹേശ്വരം ശിവപാർവതി ക്ഷേത്രത്തില്‍ നിർമ്മിക്കുന്ന ദേവലോകത്തിന്‍റെ ആധാരശിലാസ്ഥാപന ചടങ്ങിൽ പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ, തിരുവനന്തപുരം കോർപ്പറേഷനിലെ പാപ്പനംകോട് വാർഡ് കൗൺസിലറായ ബിജെപി നേതാവ് ആശാനാഥ്, സിപിഎമ്മിന്‍റെ ജില്ലാ പഞ്ചായത്ത് മെമ്പർ സൂര്യ എസ് പ്രേം ഉള്‍പ്പടെയുള്ളവർ പങ്കെടുത്തിരുന്നു. എന്നാൽ, ചാണ്ടി ഉമ്മന്റെയും ആശാനാഥിന്റെയും ചിത്രം മാത്രം ക്രോപ് ചെയ്തുകൊണ്ട് വ്യാപക പ്രചാരണമാണ് ഇടത് സൈബർ ഇടങ്ങൾ നടത്തിയത്. പുതുപ്പള്ളിയിൽ ബിജെപി വോട്ട് മറിച്ചു എന്ന തരത്തിൽ പ്രചരിപ്പിക്കാനും ബിജെപി വനിതാ നേതാവിനെ അവഹേളിക്കാനുമാണ് പോരാഷി ഷാജി അടക്കമുള്ള ഇടത് സൈബർ പേജുകൾ ശ്രമിച്ചത്. സത്യാവസ്ഥ പുറത്തു വന്നിട്ടും നുണ പ്രചരണങ്ങൾ തുടരുന്ന സാഹചര്യത്തിൽ സിപിഎമ്മിന്റെ നെറികെട്ട രാഷ്‌ട്രീയത്തിനെതിരെ ശക്തമായ ഭാഷയിൽ വിമർശിച്ച് രം​ഗത്തു വന്നിരിക്കുകയാണ് ബിജെപി നേതാവ് ആശാനാഥ്.

‘തിരുവനന്തപുരം ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിലെ ദേവലോകം ആധാര ശിലാസ്ഥാപന കർമ്മം എന്ന പൊതുപരിപാടിയിൽ പങ്കെടുത്തതിന്റെ പേരിൽ സിപിഎം സൈബർ പ്രവർത്തകർ വളരെ മോശവും നീചവുമായ രീതിയിൽ സാമൂഹിക മാദ്ധ്യമങ്ങളിലെ വിവിധ സിപിഎം പേജുകളിലും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ചാണ്ടി ഉമ്മനോടൊപ്പം ഉള്ള ഫോട്ടോ വച്ച് പ്രചരിക്കുന്നതായി ശ്രദ്ധയിൽപെട്ടു. ആദ്യം ഇതിനെ അവഗണിക്കാം എന്നാണ് വിചാരിച്ചത്. എന്നാൽ പലരും കാര്യം എന്താണെന്ന് വ്യക്തമാക്കണം എന്നു പറയുന്നത് കൊണ്ടാണ്‌ ഈ പോസ്റ്റ്.ഇത് കോൺ​ഗ്രസ് പാർട്ടി നടത്തിയ പരിപാടി അല്ല. ഒരു ജനപ്രതിനിധി എന്ന നിലയിൽ ക്ഷേത്രം കമ്മിറ്റി ക്ഷണിച്ചതിനെ തുടർന്നാണ് പങ്കെടുത്തത്. ഒരു പൊതുപരിപാടിയിൽ വിവിധ രാഷ്‌ട്രീയ പാർട്ടികളിലെയും സാമൂഹിക നേതാക്കളും ജനപ്രതിനിധികളുമൊക്കെ പങ്കെടുക്കുന്നത് സർവസാധാരണമാണ്. ഈ പരിപാടിയിൽ കോൺ​ഗ്രസ് എംഎൽഎ ചാണ്ടി ഉമ്മൻ, എംഎൽഎ വിൻസെന്റ്, സിപിഎം ജില്ലാ പഞ്ചായത്ത് അംഗം സൂര്യ എസ് പ്രേം, സിപിഎം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോജിൻ, ബിജെപി നേതാവ് ചെങ്കൽ രാജശേഖരൻ തുടങ്ങി നിരവധി പ്രാദേശിക നേതാക്കൾ പങ്കെടുത്തിരുന്നു’.

‘പരിപാടിൽ പങ്കെടുത്തതിന്റെ ഒരു ഫോട്ടോ മാത്രം അടർത്തിയെടുത്ത് അപകീർത്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. പഴയ പോസ്റ്റുകൾ തിരഞ്ഞാൽ സിപിഎം എംഎൽഎ-യോടൊപ്പമുള്ള പൊതുപരിപാടികളും കാണാം. അപ്പോഴും നിങ്ങൾ സിപിഎമ്മിന് വോട്ട് മറിച്ചു നൽകിയെന്ന് പ്രചരിപ്പിക്കുവോ..? ഓരോ കവലകളിലും സ്ത്രീ സംരക്ഷണത്തെ കുറിച്ച് പ്രസംഗം നടത്തുന്നവരും മതിൽ കെട്ടിയവരുമാണ് ഇപ്പോൾ ഒരു പൊതുപരിപാടിയുടെ ചിത്രം എടുത്ത് വ്യാജ പ്രചാരണം നടത്തുന്നത്. ഇങ്ങനുള്ള ദുഷ്പ്രചരണങ്ങൾ കണ്ട് രാഷ്‌ട്രീയത്തിൽ നിന്ന്‌ ഭയന്നോടുമെന്ന്‌ വ്യാമോഹിക്കേണ്ട. ശക്തമായി തന്നെ മുന്നോട്ട് പോകുക തന്നെ ചെയ്യും. ഇതുപോലുള്ള വ്യക്തിപരമായ അധിക്ഷേപങ്ങൾ അന്തം കമ്മികളുടെ സ്ഥിരം ശൈലിയാണ്. ഇത് അവർ ഇനിയും തുടരുമെന്നും അറിയാം വ്യാജ പ്രചാരണങ്ങൾ കൊണ്ട് അടിച്ചമർത്താൻ നോക്കേണ്ട. ഇതിലൊന്നും പേടിക്കുന്നയാളല്ല ഈ ഞാൻ’- ആശാനാഥ് ഫേയ്സ്ബുക്കിൽ കുറിച്ചു.

Tags: BJPChandy Oommen
Share
Tweet
SendShare

More News from this section

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

ശബരിമല തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം; സത്രം റോഡ് തകര്‍ന്നുതരിപ്പണം, ഭക്തര്‍ ദുരിതത്തില്‍

കോവളത്ത് 16കാരിയുടെ പീഡനക്കേസ്: ആന്ധ്രയിലേക്ക് കടന്ന ഇളയമ്മയും ഭര്‍ത്താവും പിടിയില്‍; സ്പാകളിലെ ചൂഷണത്തില്‍ അന്വേഷണം

Latest News

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ; ഒഐസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രഗ്യാന്‍ ഓജ; രമേഷ് പവാറും പുതിയ പാനലില്‍

ഫൊറൻസിക് സർജനായി ദിലീപ്; ഉല്ലാസ് കൃഷ്ണയുടെ ‘ഹെനോക്കി’ന് ആലപ്പുഴയിൽ തുടക്കം

മാക്കേകടവ്–നേരെക്കടവ് പാലം; ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല, പണം അനുവദിച്ചതും തറക്കല്ലിട്ടതും താനെന്ന് ജി. സുധാകരൻ

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍? അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായി മാര്‍ക്കോ റൂബിയോ; ജയശങ്കറുമായി നാളെ കൂടിക്കാഴ്ച

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies