പാക് പതാകയ്ക്ക് നേരെ കല്ലെറിയുന്ന ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറൽ;   പ്രചരിക്കുന്നത് തെഹ്‌രീക് - ഇ- താലിബാന്‍ സൈനിക ആസ്ഥാനം  പിടിച്ചെടുത്തതിന് ശേഷമുള്ള ദൃശ്യങ്ങൾ
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാക് പതാകയ്‌ക്ക് നേരെ കല്ലെറിയുന്ന ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറൽ;   പ്രചരിക്കുന്നത് തെഹ്‌രീക് – ഇ- താലിബാന്‍ സൈനിക ആസ്ഥാനം  പിടിച്ചെടുത്തതിന് ശേഷമുള്ള ദൃശ്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2023, 10:25 am IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമബാദ്;  പാകിസ്താനിലെ ചിത്രാൽ സൈനിക ആസ്ഥാനം പാക് താലിബാൻ എന്ന അറിയപ്പെടുന്ന തെഹ്‌രീക് – ഇ- താലിബാന്‍ പാകിസ്താൻ പിടിച്ചെടുത്തു. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ ആഴ്ചകളായി നടക്കുന്ന കലാപത്തിന് തുടർച്ചയായാണ് സൈനികാസ്ഥാനം കീഴടക്കിയത്. ചിത്രാലിലെ ഗ്രാമങ്ങൾ കീഴടക്കിയ ശേഷമാണ് പാക് താലിബാൻ സൈനികാസ്ഥാനം ലക്ഷ്യമിട്ട് ബോംബാക്രമണം നടത്തിയത്. ആക്രമത്തിൽ സൈനികർ  കൊല്ലപ്പെട്ടതായി  അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.  സ്ഫോടനത്തിന്റെ ഉത്തരവാദിത്തം തെഹ്‌രീക് – ഇ- താലിബാന്‍ പാകിസ്താൻ ഏറ്റെടുത്തു. അർദ്ധസൈനിക വിഭാഗമായ ഫ്രോണ്ടിയർ കോർപ്‌സിന്റെ വാഹനവ്യൂഹമായിരുന്നു ആക്രമണത്തിന്റെ ലക്ഷ്യം. പാകിസ്ഥാൻ സൈന്യത്തിന്റെ ആസ്ഥാനം പിടിച്ചെടുത്തതിന് ശേഷം താലിബാൻ ഭീകരർ പാക് പതാകയ്‌ക്ക് നേരെ കല്ലെറിയുന്ന ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാണ്.

ചിത്രാലിൽ നടന്ന താലിബാൻ ആക്രമണത്തെക്കുറിച്ച് നിശബ്ദത പാലിച്ച പാക സൈന്യത്തിന്റെ ഇന്റർ-സർവീസസ് പബ്ലിക് റിലേഷൻസ് കഴിഞ്ഞയാഴ്ച നടന്ന താലിബാൻ ആക്രമണത്തിൽ നാല് സൈനികർ കൊല്ലപ്പെട്ടതായി സമ്മതിച്ചു. കഴിഞ്ഞ നവംബറിൽ  പാക് താലിബാൻ സർക്കാരുമായുള്ള വെടിനിർത്തൽ കരാർ അവസാനിപ്പിച്ചിരുന്നു. ഇതിന് ശേഷം ഖൈബർ പഖ്തൂൺഖ്വയിലും ബലൂചിസ്ഥാനിലും തീവ്രവാദ പ്രവർത്തനങ്ങൾ വർധിച്ചതായി പാകിസ്താന്റെ എആർവൈ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പ്രദേശമാണ് ചിത്രാൽ. കൂടാതെ ചൈനയിലെ സിൻജിയാങ് മേഖലയോട് ചേർന്ന് നിൽക്കുന്നതിനാലും പാകിസ്താനെ സംബന്ധിച്ച് ഈ മേഖല തന്ത്രപ്രധാനമാണ്.

അഫ്ഗാന്റെ ഭരണം താലിബാന്റെ ഭരണം പിടിച്ചെടുത്തതിന് ശേഷം പാകിസ്താനിൽ താലിബാൻ ഭീകരരുടെ നുഴഞ്ഞുകയറ്റം രൂക്ഷമാണ്. ചിത്രാലിലെ കലാഷ് പ്രദേശത്താണ് ഇവർ തമ്പടിച്ചിരിക്കുന്നത്. ചിത്രാൽ ന്യൂനപക്ഷമായ ഇസ്മായിലി, കലാശ  വംശത്തിന്റെ കേന്ദ്രമാണ്. ഡോൺ റിപ്പോർട്ട് ചെയ്തതുപോലെ, ന്യൂനപക്ഷ സമുദായങ്ങളെയാണ്  തെഹ്‌രീക്- ഇ- താലിബാന്‍  ലക്ഷ്യമിടുന്നത്. ഈ വർഷം രാജ്യത്തുടനീളമുള്ള ആക്രമണങ്ങളിൽ 220 സൈനികരും ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി സൈന്യത്തെ ഉദ്ധരിച്ച് പാക് പത്രം റിപ്പോർട്ട് ചെയ്തു. ഏറ്റവും പുതിയ യുഎൻ റിപ്പോർട്ട് അനുസരിച്ച്, 4,000 ത്തിലധികം പാക് താലിബൻ ഭീകരർ അഫ്ഗാനിസ്ഥാനിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്.

Tags: ttpPakistanTaliban
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies