സ്റ്റൈൽ മന്നൻ രജനികാന്ത് മാസായെത്തി തിയേറ്ററുകൾ പൂരപ്പറമ്പാക്കിയ ചിത്രമായിരുന്നു ജയിലർ. നെൽസൺ സംവിധാനം ചെയ്ത ജയിലർ തിയേറ്ററുകളിലും ഓടിടി പ്ലാറ്റ്‌പോമുകളിലും വൻ തരംഗമാണ് സൃഷ്ടിച്ചത്. ജയിലറിന്റെ ഓരോ വാർത്തകളും ആരാധകർ ഇരു കൈകളും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ ടൈഗർ മുത്തുവേൽ പാണ്ഡ്യന്റെ ട്രാൻസ്‌ഫോമേഷൻ രംഗങ്ങൾപുറത്തുവിട്ടിരിക്കുകയാണ് സൺ പിക്‌ചേഴ്‌സ്.
അനിരുദ്ധിന്റെ പശ്ചാത്തല സംഗീതത്തിൽ രജനിയുടെ മാസ് ട്രാൻസ്‌ഫോമേഷൻ രംഗങ്ങളാണ് വീഡിയോയിൽ ആരാധർക്ക് കാണാൻ സാധിക്കുക. തലൈവർ രജനികാന്തിനെ കേന്ദ്ര കഥാപാത്രമാക്കി നിർമ്മിച്ച ജയിലർ ഓഗസ്റ്റ് 10-നാണ് തിയേറ്ററുകളിൽ എത്തിയത്. മലയാളത്തിന്റെ സ്വന്തം ലാലേട്ടന്റെ കാമിയോ റോളും ആരാധകർക്കിടയിൽ വൻ ചർച്ചയായിരുന്നു. നടൻ വിനായകനും വില്ലൻ വേഷത്തിലെത്തിയതോടെ തിയേറ്ററുകൾ പൂരപറമ്പുകളാകുന്ന കാഴ്ചകളായിരുന്നു ഉണ്ടായിരുന്നത്.
Comments