മക്കൾക്കായി സ്നേഹ സമ്മാനങ്ങൾ കരുതിവവെയ്ക്കുന്നവരാണ് അച്ഛന്മാർ. ഒരു കുഞ്ഞ് പിറന്ന് അവന്റെ ഓരോ കാലടിയിലും താങ്ങായും തണലായും നിൽക്കുന്ന മാതാപിതാക്കൾ മക്കൾക്കായി നൽകുന്ന സ്നേഹ സമ്മാനങ്ങൾക്കു മുന്നിൽ മറ്റൊന്നിനും സ്ഥാനമില്ലെന്ന് പറയാറുണ്ട്. അത്തരത്തിൽ തന്റെ മകൾക്കായി ഒരച്ഛൻ നൽകിയ സനേഹ സമ്മാനത്തിന്റെ കഥയാണ് ഇപ്പോൾ സമൂഹ മാദ്ധ്യമാങ്ങളിൽ നിറയുന്നത്.
തന്റെ മകൾക്കായി എന്തെങ്കിലും വ്യത്യസ്തമായൊരു കാര്യം ചെയ്യണമെന്ന് 49-കാരനായ മാർക്ക് ചിന്തിച്ചിരുന്നു. ആ ചിന്തയിലാണ് തന്റെ മകളുടെ പേര് ശരീരത്തിൽ പച്ച കുത്താൻ അദ്ദേഹം തീരുമാനിച്ചത്. എന്നാൽ ഒന്നോ രണ്ടോ പ്രാവശ്യമല്ല 667 പ്രാവശ്യമാണ് ‘ലൂസി’ എന്ന മകളുടെ പേരിൽ തന്റെ ശരീരത്തിൽ അദ്ദേഹം മഷി പുരട്ടിയത്. ഇതിലൂടെ സ്വന്തം ശരീരത്തിൽ ഒരേ പേരു തന്നെ പച്ചക്കുത്തിയ വ്യക്തി എന്ന ഗിന്നസ് റെക്കോർഡും അദ്ദേഹം സ്വന്തമാക്കി.
ഇതിനു മുമ്പും മാർക്ക് ഈ റെക്കോർഡ് കരസ്ഥമാക്കിയിട്ടുണ്ട്. 2017-ൽ 267 പ്രാവശ്യം ലൂസി എന്ന് ശരീരത്തിൽ കുത്തിയാണ് അദ്ദേഹം ആദ്യമായി റെക്കോർഡ് സ്വന്തമാക്കുന്നത്. പിന്നീട് യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഡൈഡ്ര വിർജിൽ എന്ന വ്യക്തി സ്വന്തം പേര് 300 തവണ പച്ചക്കുത്തി ആ റെക്കോർഡ് മറിക്കടന്നിരുന്നു. ഇതിനു പിന്നാലെയാണ് കാനഡക്കാരനായ മാർക്ക് വീണ്ടും മകളുടെ പേരുമായി രംഗത്തെത്തിയത്. ഇത് കേവലം ഒരു റെക്കോർഡ് സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെ ചെയ്തതല്ലെന്നും തന്റെ മ കൾക്കായുള്ള സ്നേഹ സമ്മാനമാണിതെന്നുമായിരുന്നു മാർക്കിന്റെ പ്രതികരണം.
Comments