പരിക്കേറ്റ ഹാരീസ് റൗഫിന് പകരം ടീമിനൊപ്പം ചേരാനെത്തിയ പേസർ ഷാനവാസ് ദഹാനിക്ക് സോഷ്യൽ മീഡിയയിൽ ട്രോൾ മഴ. താരം ഇന്നലെയാണ് ശ്രീലങ്കയിലെത്തിയത്. ഇന്നലെ തന്നെ ശ്രീലങ്കയോട് തോറ്റ് ഏഷ്യാകപ്പിൽ നിന്നു പുറത്താവുകയായിരുന്നു. താരം ഇന്ന് വീട്ടിലേക്ക് മടങ്ങാനായി വേണ്ടി മാത്രമാണ് ഇന്നലെ ശ്രീലങ്കയിലെത്തിയതെന്നാണ് ആക്ഷേപം.
ഹാരിസ് റൗഫിന് പകരക്കാരനായാണ് ദഹാനിയെ വിളിച്ചത്. പാകിസ്താൻ ഫൈനലിൽ ഇടംപിക്കുമെന്ന് വിശ്വസിച്ചാണ് വലതു കൈക്ക് പരിക്കേറ്റ റൗഫിന് പകരമായി ദഹാനിയെ ടീമിൽ ഉൾപ്പെടുത്തിയത്.
ഡെക്ക് വർത്ത് ലൂയിസ് നിയമ പ്രകാരം പാകിസ്താൻ ഉയർത്തിയ 252റൺസ് വിജയലക്ഷ്യം ശ്രീലങ്ക രണ്ട് വിക്കറ്റ് നഷ്ടത്തിൽ അവസാന ഓവറിലെ അവസാന പന്തിൽ മറികടക്കുകയായിരുന്നു. ശ്രീലങ്കയായി കുശാൽ മെൻഡിസും സദീര സമരവിക്രമയും ചരിത് അസലങ്കയും നടത്തിയ നടത്തിയ പോരാട്ടമാണ് അവരെ ജയത്തിലെത്തിച്ചത്.
Meme just got real. Shahnawaz Dahani😂#PAKvsSL pic.twitter.com/NS1UyESC3w
— The Curry Muncher (@Paprikaashh) September 14, 2023
“>
Comments