രണ്ടാം പിണറായി മന്ത്രിസഭാ പുഃനസംഘടനയ്ക്ക് സാധ്യത; കടന്നപ്പള്ളിയും ഗണേഷും ഉൾപ്പെട്ടേക്കും; വീണ വീണേക്കും; റിയാസ് തുടരും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രണ്ടാം പിണറായി മന്ത്രിസഭാ പുഃനസംഘടനയ്‌ക്ക് സാധ്യത; കടന്നപ്പള്ളിയും ഗണേഷും ഉൾപ്പെട്ടേക്കും; വീണ വീണേക്കും; റിയാസ് തുടരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2023, 11:30 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയിൽ പുനഃസംഘടനയ്‌ക്ക് സാധ്യത. ഇടതുമുന്നണിയിലെ ഘടകകക്ഷി അടക്കമുള്ള മന്ത്രിമാരിലാണ് മാറ്റങ്ങൾ. പിണറായി സർക്കാർ രണ്ടര വർഷം പൂർത്തിയാകുന്ന നവംബർ 20ന് മുന്നോടിയായാണ് ഘടകക്ഷികളുടെ മന്ത്രി സ്ഥാനങ്ങളിലേക്ക് മറ്റുള്ളവരെ പരിഗണിക്കുന്നത്. രണ്ടാം പിണറായി സർക്കാരിന്റെ ഭരണപരാജയത്തെ തുറന്നുകാട്ടുന്നതാണ് മന്ത്രിമാരുടെ മാറ്റം.

ഗതാഗതമന്ത്രി ആന്റണി രാജുവും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലും പുഃനസംഘടനയിൽ സ്ഥാനമൊഴിഞ്ഞേക്കും. പകരം കോൺഗ്രസ് (എസ്) നേതാവ് കടന്നപ്പള്ളി രാമചന്ദ്രനും കേരളാ കോൺഗ്രസ് (ബി) നേതാവ് കെ.ബി ഗണേഷ്‌കുമാറും മന്ത്രിസഭയിലേക്ക് എത്തിയേക്കുമെന്നാണ് റിപ്പോർട്ട്. മുൻപ് കൈകാര്യം ചെയ്തിട്ടുള്ളതിനാൽ ഗതാഗതവകുപ്പ് വേണ്ടെന്നാണ് കെബി ഗണേഷ്‌കുമാർ നേരത്തേ അറിയിച്ചിട്ടുള്ളത്. എ.കെ ശശീന്ദ്രന് ഗതഗാതം കൊടുത്ത് ഗണേഷിന് വനം വകുപ്പ് കൊടുക്കാനാകും മുന്നണി നീക്കം. പുനഃസംഘടന ചർച്ച ചെയ്യാനായി അടുത്തയാഴ്ച ഇടതുമുന്നണി യോഗം ചേരും.

ആരോഗ്യവകുപ്പിൽ അമ്പേ പരാജയമായ വീണാ ജോർജ്ജിനെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കാനും സർക്കാരിന് താത്പര്യമുണ്ട്. ആരോഗ്യ വകുപ്പിൽ കാര്യമായി ശോഭിക്കാൻ സാധിച്ചില്ല എന്ന വസ്തുതയോട് കണ്ണടക്കാൻ സർക്കാരിന് കഴിയുന്നില്ല.ഇത് വീണ ജോർജിന് വിനയാകും. എന്നാൽ വീണാ ജോർജ്ജ് പ്രതിനിധാനം ചെയ്യുന്ന സാമുദായിക ശക്തികളെ പിണക്കാൻ പിണറായി വിജയന് ആവില്ല. അതിനാൽ എവിടെയെങ്കിലും വീണാ ജോർജിനെ അക്കോമഡേറ്റ് ചെയ്‌തേ മതിയാകൂ എന്ന സാഹചര്യമുണ്ട് . വീണയെ സ്പീക്കറാക്കി നിലവിലെ സ്പീക്കർ എഎൻ എംസീറിന് ആരോഗ്യവകുപ്പ് നൽകാനാണ് സർക്കാർ ശ്രമം. എന്നാൽ മന്ത്രിസഭയിലെ പുതുമുഖം കൂടിയായ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ വകുപ്പുകളിൽ മാറ്റം ഉണ്ടായേക്കില്ല.

അതേസമയം, മന്ത്രിസഭാ പുഃനസംഘടനയുടെ കാര്യം മാദ്ധ്യമങ്ങളിലൂടെയാണ് താൻ അറിഞ്ഞതെന്നും മന്ത്രി സ്ഥാനത്ത് നിന്ന് മാറേണ്ടി വന്നാൽ മാറുമെന്നും ഗതാഗതമന്ത്രി ആന്റണി രാജു മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ഇടത് മുന്നണിക്കൊപ്പം തന്നെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്ത് തന്നെയുണ്ടായാലും ഇതുമുന്നണിയുടെ പാളയത്തിൽ നിന്നും മാറില്ലെന്ന് ഗണേഷും നിയമസഭയിൽ പ്രതികരിച്ചിരുന്നു.

Tags: MINISTRYkerala governmentveena georgeAN shamseerKB Ganesh KumarRESHUFFLE
Share
Tweet
SendShare

More News from this section

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies