എഎഫ്‌സി ഏഷ്യൻ കപ്പ് നിയന്ത്രിക്കാൻ ആദ്യമായി വനിതാ റഫറിമാർ എത്തുന്നു. 2024ൽ ഖത്തറിൽ നടക്കാനിരിക്കുന്ന ടൂർണമെന്റിലാണ് ജപ്പാൻ സ്വദേശിയായ യോഷിമി യമാഷിറ്റ ഉൾപ്പടെയുള്ള അഞ്ച് വനിതാ റഫറിമാർ കളി നിയന്ത്രിക്കുക. 2022 ഖത്തർ ലോകകപ്പ് നിയന്ത്രിച്ചിട്ടുള്ള ആറ് വനിതാ റഫറിമാരിൽ ഒരാളാണ് യോഷിമി യമാഷിറ്റ. 35 റഫറിമാരും 39 അസിസ്റ്റന്റ് റഫറിമാരെയുമാണ് 18 അംഗ അസോസിയേഷൻ തിരഞ്ഞെടുത്തത്.
മാച്ച് ഒഫീഷ്യൽസായി പരിചയസമ്പത്തുള്ള പുരുഷ റഫറിമാർക്കൊപ്പമാണ് എഎഫ്‌സി ഏഷ്യൻ കപ്പിൽ വനിതാ റഫറിമാരുമെത്തുന്നത്. ഇറാനിയൻ റഫറിയായ അലിറെസ ഫഗാനി മൂന്നാം തവണയാണ് എഎഫ്‌സി ഏഷ്യൻ കപ്പ് മത്സരങ്ങൾ നിയന്ത്രിക്കാനെത്തുന്നത്.
2024 ജനുവരി 12 മുതൽ ഫെബ്രുവരി പത്ത് വരെയാണ് എഎഫ്‌സി ഏഷ്യൻ കപ്പ് നടക്കുന്നത്. ജനുവരി 13ന് ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഖത്തർ ലോകകപ്പിലെ ആറ് വേദികളും എഎഫ്‌സി ചാമ്പ്യൻഷിപ്പിന്റെ ഭാഗമാണ്.
Comments