ഛിന്നഗ്രഹ നിരീക്ഷണത്തിനായി നാസ വികസിപ്പിച്ചെടുത്ത ലൂസി പേടകം പകർത്തിയ ഛിന്നഗ്രഹത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് നാസ. സൗരയൂഥത്തിലെ ഛിന്നഗ്രഹങ്ങളിലൊന്നായ ഡിങ്ക്‌നേഷിന്റെ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ലൂസി ലോങ് റേഞ്ച് റീക്കണൈസൻസ് ഇമേജർ അഥവാ ലോറി എന്ന ഉപകരണമാണ് ചിത്രമെടുത്തത്.
12 വർഷം നീളുന്ന സൗരയൂഥ യാത്രയിൽ ഇത്തരത്തിൽ ഛിന്ന ഗ്രഹങ്ങളുടെ ചിത്രങ്ങളെടുക്കുക എന്നതാണ് ലൂസി പേടകത്തിന്റെ ലക്ഷ്യം. ഛിന്നഗ്രഹമായ ഡിങ്കനേഷിൽ നിന്നും 2.3 കോടി കിലോമീറ്റർ അകലെ നിന്നാണ് ലൂസി ചിത്രങ്ങൾ പകർത്തിയത്. ലോഹങ്ങളെക്കാൾ കല്ലുകളാണ് ഈ ഗ്രഹത്തിൽ പ്രധാനമായി കാണപ്പെടുന്നത്. 52.67 മണിക്കൂറാണ് ഇതിന്റെ ഭ്രമണസമയം. നംവബർ 1-നാണ് ഛിന്നഗ്രമായ ഡിങ്കനേഷിന്റെ 425 കിലോമീറ്റർ അടുത്ത് ലൂസി എത്തുന്നത്.















